Sunday 19 July 2015

G L P S KAYYUR-'VISION 2022'



ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സ്കൂളിന്റെ സമഗ്രവികസന ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും കര്‍മ്മപരിപാടികളും ചര്‍ച്ചചെയ്യാനായി 19.07.2015 നു ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഹാളില്‍ സംഘടിപ്പിച്ച ജനകീയക്കൂട്ടായ്മ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ബാലക്യ് ഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട്  കെ,രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.‘കയ്യൂര്‍ ജി.എല്‍.പി.എസ്- വിഷന്‍ 2022‘ചെറുവത്തൂര്‍ ബി.പി.ഒ ഇന്‍ ചാര്‍ജ് മഹേഷ്കുമാര്‍ പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു.കൂട്ടായ്മയില്‍ വെച്ച് രൂപീകരിക്കപ്പെട്ട വിദ്യാലയവികസനസമിതി ഉടന്‍ എറ്റെടുക്കേണ്ട പ്രവര്‍ത്തനപരിപാടികള്‍ പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പത്മാവതി,പി.കുഞ്ഞിക്കണ്ണന്‍,മുന്‍ പഞ്ചായത്തംഗം ടി.ദാമോദരന്‍,മദര്‍ പി.ടി.എ പ്രസിഡണ്ട് ചിത്രലേഖ.കെ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പൂര്‍വ വിദ്യാര്‍ഥി സംഘടനാ സെക്രട്ടറി കെ.രവീന്ദ്രന്‍,മുന്‍ പി.ടി.എ പ്രസിഡണ്ട് വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ഥികളില്‍ നിന്നും,രക്ഷിതാക്കളില്‍ നിന്നും,നാട്ടുകാരില്‍നിന്നുമായി10 ലക്ഷം രൂപയുടെ വിദ്യാലയവികസനനിധി സമാഹരിക്കാനും,നവമ്പര്‍ 14നുമുമ്പ് മുഴുവന്‍ ക്ലാസ്സുകളിലും ലാപ്ടോപ്,എല്‍.സി.ഡി പ്രൊജക്റ്റര്‍,ഇന്റര്‍നെറ്റ് കണക് ഷന്‍ ഇവ ലഭ്യമാക്കിക്കൊണ്ട് ഐ.ടി അധിഷ്ഠിത ക്ലാസ്സ്മുറികള്‍ എന്ന സങ്കല്‍പ്പം പൂര്‍ണ്ണ അര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കനുംഗുണമേന്മയുള്ള വിദ്യാഭ്യാസം മുഴുവന്‍ കുട്ടികള്‍ക്കും ഉറപ്പുവരുത്താനും കൂട്ടായ്മയില്‍ ധാരണയായി..മുന്നൊരുക്കം എന്ന നിലയില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ ബാച്ച് അടിസ്ഥാനത്തിലുള്ള ഒത്തുചേരല്‍-‘ഒന്നാംക്ലാസ്സില്‍ ഒരുവട്ടംകൂടി‘- സംഘടിപ്പിക്കും...ആദ്യ സംഗമം അധ്യാപകദിനമായ സപ്തംബര്‍ 5ന്..തുടര്‍ന്ന് ഒക്ടോബര്‍ 2ന്‍ വിദ്യാലയത്തിന്റെ കാച്മെന്റ് ഏരിയയിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശിച്ച് വിവരശേഖരണം നടത്തും.നവമ്പര്‍ 1ന്‍ വിദ്യാലയ വികസനസെമിനാര്‍ സംഘടിപ്പിച്ച് സമഗ്രവിദ്യാലയവികസനപദ്ധതിക്ക് അന്തിമരൂപം നല്‍കും....       കളിസ്ഥലം,,ചുറ്റുമതില്‍,സ്കൂള്‍ ബസ്,മള്‍ട്ടി മീഡിയ റൂം,ഓപ്പണ്‍ സ്റ്റേജ്&ഒഡിറ്റോറിയം,തുടങ്ങി വിദ്യാലയത്തിന്റെ സമഗ്രവികസനം മുര്‍ത്തി വിപുലമായ സൌകര്യങ്ങള്‍ വിവിധ എജന്‍സികളുടെ സഹായത്തോടെ ഘട്ടം ഘട്ടമായി പൂര്‍ത്തീകരിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ വാര്‍ഡ് മെമ്പര്‍ ചെയര്‍മാനും,ഹെഡ്മാസ്റ്റര്‍ കണ്‍ വീനറുമായിക്കൊണ്ട് വിദ്യാലയവികസനസമിതി രൂപികരിച്ചു.ഉഷാകുമാരി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.
സ്വാഗതം:കെ.നാരായണന്‍(ഹെഡ്മാസ്റ്റര്‍)

അധ്യക്ഷന്‍:കെ.രാജന്‍(പി.ടി.എ പ്രസിഡണ്ട്)

സദസ്സ്

ഉല്‍ഘാടനം:എം.ബാലക്യ് ഷ്ണന്‍(പഞ്ചായത്ത് പ്രസിഡണ്ട്)

ഉല്‍ഘാടനം:എം.ബാലക്യ് ഷ്ണന്‍(പഞ്ചായത്ത് പ്രസിഡണ്ട്)

ആശംസ:പി.കുഞ്ഞിക്കണ്ണന്‍(വാര്‍ഡ് മെമ്പര്‍)

ആശംസ:കെ.പത്മാവതി(വാര്‍ഡ് മെമ്പര്‍)

ആശംസ:ടി.ദാമോദരന്‍(മുന്‍ പഞ്ചായത്ത് മെമ്പര്‍)

വിഷന്‍ അവതരണം:മഹേഷ്കുമാര്‍(ബി.പി.ഒ ഇന്‍ ചാര്‍ജ്,ബി.ആര്‍.സി,ചെറുവത്തുര്‍)
വിഷന്‍ അവതരണം:മഹേഷ്കുമാര്‍(ബി.പി.ഒ ഇന്‍ ചാര്‍ജ്,ബി.ആര്‍.സി,ചെറുവത്തുര്‍)

No comments:

Post a Comment