Friday, 23 October 2015

“വിജയിച്ചൂ..വിജയിച്ചൂ... ശാസ്ത്രമേളയില്‍ വിജയിച്ചൂ....”

                   കയ്യൂര്‍ ഗവ:ഹയര്‍സെക്കണ്ടറി സ്കൂളില്‍ വെച്ച് ഒക്റ്റോബര്‍ 14,15,16 തീയ്യതികളില്‍ നടന്ന ഈ വര്‍ഷത്തെ ശാസ്ത്രോത്സവത്തില്‍ ശാസ്ത്രമേളയിലും,സാമൂഹ്യശാസ്ത്രമേളയിലും എല്‍.പി.വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നമ്മുടെ വിദ്യാലയം സ്വന്തമാക്കി
                                                                                      

 സമാപനസമ്മേളനത്തില്‍ വെച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രകാശ് കുമാറില്‍നിന്നും സ്കൂള്‍ ലീഡര്‍ ആദിത്യരവീന്ദ്രനും കൂട്ടുകാരായ മഞ്ജിമ,ശ്രേയ,ആദിത്ത്,നന്ദന ബാബു എന്നിവരും റോളിംഗ് ട്രോഫികള്‍ ഏറ്റുവാങ്ങി.
 മേളയുടെ തൊട്ടടുത്ത പ്രവ്യ് ത്തിദിവസം സ്കൂള്‍ അസംബ്ലിയില്‍ വെച്ച് വിജയികളെ അനുമോദിക്കുകയും തുടര്‍ന്ന് കയ്യൂരിന്റെ ഗ്രാമവഴികളിലൂടെ പാടവും,പറമ്പും,റോഡും,തോടും താണ്ടി അധ്യാപകരും കുട്ടികളും ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു.വിദ്യാലയമികവ് മുഴുവന്‍ നാട്ടുകാരെയും അറിയിക്കുന്നതിനായി.... ശാസ്ത്രമേളയില്‍ നാലാംതരത്തിലെ അര്‍ച്ചനയും,മൂന്നാം തരത്തിലെ ആദിത്തും ചേര്‍ന്ന ടീം ശേഖരണത്തിന് ‘എ’ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സയന്‍സ് ചാര്‍ട്ടിന് മഞ്ജിമയും വാണിയും ‘എ’ഗ്രേഡോടെ നാലാം സ്ഥനത്തെത്തിയപ്പോള്‍ ലഘുപരീക്ഷനത്തിന് ശ്രേയയും അമേയയും ‘ബി’ഗ്രേഡ് നേടി.മൂന്നിനങ്ങളിലായി ആകെ ലഭിച്ച 18 പോയിന്റാണ് വിദ്യാലയത്തെ   ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹമാക്കിയത്.   
 സാമൂഹ്യശാസ്ത്രമേളയിലെ ചാര്‍ട്ട് വിഭാഗത്തില്‍ ആദിത്യയും അല്‍നയും ഒന്നാം സ്ഥാനത്തെത്തിയതും ‘എ ’ഗ്രേഡ് നേടിക്കൊണ്ടുതന്നെ.സാമൂഹ്യശാസ്ത്രക്വിസ്സില്‍ ആദിത്യയും മഞ്ജിമയും ചേര്‍ന്ന ടീം രണ്ടാം സ്ഥാനത്തെത്തിയതുകൂടി പരിഗണിച്ചപ്പോള്‍ ഈ മേളയിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും നമുക്ക് സ്വന്തം!
  

പ്രവ്യ് ത്തിപരിചയമേളയില്‍ പാഴ് വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മ്മാണം,വുഡ്കാര്‍വിംഗ്,മരപ്പണി,എന്നിവയില്‍ യഥാക്രമം സൂരജ്,സനേഷ്ബാബു,അശ്വിന്‍ എന്നിവര്‍ ‘എ‘ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ അമ്യ് ത(വോളിബോള്‍ നെറ്റ് നിര്‍മ്മാണം),ഷാജിത്ത്(ഇലക്ട്രിക്കല്‍ വയറിംഗ്) എന്നിവര്‍ രണ്ടാം സ്ഥാനത്തും ജന്യ രാജ്(ബുക് ബൈന്റിംഗ്) മൂന്നാം സ്ഥാനത്തും, നന്ദനബാബു(വെജിറ്റബിള്‍ പ്രിന്റിംഗ്)നാലാം സ്ഥാനത്തും എത്തി.ഇവര്‍ക്കും എ ഗ്രേഡ് തന്നെ.കൂടാതെ ബീഡ്സ് വര്‍ക്കില്‍ മാളവികയ്ക്ക് ബി.ഗ്രേഡും,എംബ്രോയിഡറിയില്‍ നിരഞ്ജന്‍,ക്ലേ മോഡലിംഗില്‍ ആദിത്യകിരണ്‍ എന്നിവര്‍ക്ക് സി.ഗ്രേഡും ലഭിച്ചു.ഗണിതമേളയില്‍ പസില്‍ അവതരിപ്പിച്ച ആര്‍ദ്ര സുരേഷ്,ജ്യോമെട്രിക് ചാര്‍ട്ട് വരച്ച ശ്വേതലക്ഷ്മി എന്നിവര്‍ക്ക് ബി ഗ്രേഡും ലഭിച്ചപ്പോള്‍ ശാസ്ത്രോസവത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികളും ഗ്രേഡുകള്‍ നേടി എന്നത് നല്ല തുടക്കമായി നമുക്ക് വിലയിരുത്താം..വരും വര്‍ഷം കൂടുതല്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇവയെല്ലാം പ്രചോദനമാകും..തീര്‍ച്ച.

Thursday, 8 October 2015

രണ്ടാം ക്ലാസ്സിലെ പാവനാടകം- ‘ഭീകരന്‍’

രണ്ടാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തില്‍ വായനച്ചെപ്പായി ഉള്‍പ്പെടുത്തിയ ‘പാവനാടകം’- ഭീകരന്‍.....വായിച്ചതുകൊണ്ടുമാത്രം ആയില്ലല്ലോ....അതിനാല്‍ അതിലെ ഒരു കഥാപാത്രമായ ‘രാജു ‘ വിനെ വിരല്‍പ്പാവ ഉപയോഗിച്ച് കുട്ടികളുടെ മുമ്പാകെ അവതരിപ്പിച്ചപ്പോള്‍ അവര്‍ നന്നായി ആസ്വദിച്ചു..മറ്റു കഥാപാത്രങ്ങളുടെ പാവകള്‍ നിര്‍മ്മിക്കാനുള്ള ലളിതമായ രീതികളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി..കാര്‍ഡ്ബോര്‍ഡില്‍ വരച്ചും,ചിത്രങ്ങള്‍ മുറിച്ചെടുത്ത് ഒട്ടിച്ചും,വടിയില്‍ കുത്തി ഉയര്‍ത്തിപ്പിടിക്കാവുന്ന തരത്തിലുള്ള പാവകള്‍ ചില കുട്ടികള്‍ ഇന്ന്കൊണ്ടുവന്നു...ഗീതിക കൊണ്ടുവന്ന ഈച്ചപ്പാവ ശരിക്കും ‘ഭീകരന്‍‘ തന്നെ!മാമന്‍ ഇറ്റലിയില്‍ നിന്നും കൊണ്ടുവന്നതാണത്രെ...പാവനാടകത്തില്‍ പറയുന്നമാതിരി ഭീകരന്‍ ഈച്ചയെ രാജുവിന്റെ തലയില്‍ ഇരുത്തിയപ്പോള്‍ തല നിറഞ്ഞുനിന്നു ഈ ഭീകരന്‍!..ഇതും കൂടിയായപ്പോള്‍ പാവനാടകം എല്ലാവര്‍ക്കും പ്രിയപ്പെട്ടതായി...ഒപ്പം നാടകത്തിലൂടെ അവതരിപ്പിച്ച ‘ശുചിത്വം‘ എന്ന ആശയവും..