Wednesday, 29 July 2015

കന്നിവോട്ട് കമ്പ്യൂട്ടറില്‍...സ്കൂള്‍ ലീഡര്‍ തെരഞ്ഞെപ്പ് ആവേശമായി.  ഒന്നുമുതല്‍  നാലുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളെയും വോട്ടര്‍മാരാക്കിക്കൊണ്ട്   കയ്യൂര്‍ ഗവ.എല്‍.പി.സ്കൂളില്‍ സംഘടിപ്പിച്ച സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പില്‍ ആദിത്യ രവീന്ദ്രന് ഉജ്ജ്വല വിജയം.തൊട്ടടുത്ത കൂട്ടുകാരി ശ്രേയയെക്കാള്‍ 38 വോട്ടുകള്‍ കൂടുതല്‍ നേടിക്കൊണ്ടാണ് ആദിത്യ തന്റെ ‘ജനപിന്തുണ‘ തെളിയിച്ച് സ്കൂളിലെ താരമായത്.ആകെ പോള്‍ ചെയ്ത 79 വോട്ടുകളില്‍ 53 വോട്ടും ആദിത്യയ്ക്കായിരുന്നു ലഭിച്ചത്.മറ്റു സ്ഥാനാര്‍ഥികളായ ശ്രേയയ്ക്ക് 15ഉം,അമ്യ് തയ്ക്ക് 11ഉം വോട്ടുകള്‍ കിട്ടി.കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ ‘ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം‘ ഉപയോ ഗിച്ചായിരുന്നു വോട്ടെടുപ്പ്.അങ്ങനെ ആദ്യ വോട്ട് തന്നെ ഇലക്ട്രൊണിക് വോട്ടായി മാറ്റാനുള്ള ഭാഗ്യം കയ്യൂരിലെ കുരുന്നുകള്‍ക്ക് ലഭിച്ചു.

 ഒരു പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളോടെയും സംഘടിപ്പിച്ച സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി.
 പോളിംഗ് ഉദ്യോഗസ്ഥരും,പൊലീസും,വോട്ടര്‍മാരും എല്ലാം കുട്ടികള്‍ തന്നെ. തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ വൊട്ടെണ്ണി ഫലം പഖ്യാപിക്കുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും പരിചയപ്പെടാനുള്ള അവസരമാണ് ഇതുവഴി കുട്ടികള്‍ക്ക് ലഭിച്ചത്.
 സ്കൂളിലെ സീനിയര്‍ അധ്യാപകന്‍ ഭാസകരന്‍ മാസ്റ്റര്‍ക്കായിരുന്നു തെരഞ്ഞെടുപ്പിന്റെ മുഖ്യചുമതല.ഒപ്പം അധ്യാ‍പികമാരായ രതി.പി.വി,ഉഷാകുമാരി.കെ,സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് അംഗം പ്രസീന,പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ എന്നിവരും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായി.
 ഇതിന്റെ തുടര്‍ച്ചയായി മോക് പാര്‍ലമെന്റ് സംഘടിപ്പിച്ച് , സ്കൂള്‍ പാര്‍ലമെന്റ് പ്രവര്‍ത്തനം ശക്തമാക്കാനും പരിപാടിയുണ്ട്.   Sunday, 26 July 2015

ബാലസഭകള്‍ സജീവമാകുമ്പോള്‍.... ഒന്നാമത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളില്‍ ക്ലാസ്സ് ബാലസഭകളും നാലാമത്തെ വെള്ളിയാഴ്ച സ്കൂള്‍ബാലസഭയും നടത്തണമെന്ന തീരുമാനം ജുണ്‍ മാസത്തില്‍ത്തന്നെ എടുത്തിരുന്നു...ഇതനുസരിച്ച് രണ്ട് ക്ലാസ്സ് ബാലസഭകളും ഒരു സ്കൂള്‍ ബാലസഭയും ഇതിനകം നടന്നുകഴിഞ്ഞു.ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ഉല്‍പ്പന്നങ്ങളുടെ പ്രകടിതവേദിയായി മാറുകയായിരുന്നു ബാലസഭകള്‍.
 പ്രസംഗം,വിവരണം,                                         വായന,സംഭാഷണം,സ്കിറ്റ്,നാടകം,പദ്യപാരായണം,കൂട്ടപ്പാട്ടുകള്‍ തുടങ്ങിയ പരിപാടികള്‍ കുട്ടികള്‍ തന്മയത്വത്തോടെ അവതരിപ്പിച്ചു......

ആദ്യത്ത സ്കൂള്‍ ബാലസഭ ഈ മാസം 24 നാണ് നടന്നത്..സ്വാഗതം,അധ്യക്ഷന്‍,ഉല്‍ഘാടനം..എല്ലാം കുട്ടികള്‍ തന്നെ.ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും പരിപാടികളില്‍ പങ്കാളികളായിരുന്നു.


സ്കൂള്‍ബാലസഭാസെക്രട്ടറി മാളവിക.ടി.ഡി സ്വാഗതം പറഞ്ഞു.ഷാജിത്ത് ദീപുവായിരുന്നു അധ്യക്ഷന്‍.സ്കൂള്‍ ലീഡര്‍ ആദിത്യ രവീന്ദ്രന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു.ബാലസഭാപ്രസിഡണ്ട് അമ്യ് ത .പി.വി യും പരിപാടികള്‍ നിയന്ത്രിക്കാന്‍ വേദിയില്‍ ഉണ്ടായിരുന്നു...നാലാംക്ലാസ്സിലെ കുട്ടികള്‍ ഇംഗ്ലിഷ് പാഠഭാഗം നാടകമായി അവതരിപ്പിച്ചത് ശ്രദ്ധേയമായി.

 ഒന്ന്,രണ്ട് ക്ലാസ്സുകളിലെ കുട്ടികളും ഇംഗ്ലീഷ് പാട്ടുകളും സംഭാഷണങ്ങളും അവതരിപ്പിക്കാന്‍ മുന്നോട്ട് വന്നു...പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടും,ചാന്ദ്രദിനത്തെക്കുറിച്ചും  കുട്ടികള്‍ നടത്തിയ ചെറുപ്രസംഗങ്ങള്‍ നന്നായി...

ഇത് തുടക്കം മാത്രം..അടുത്ത ബാലസഭ ഇതിലും മികച്ചതാക്കാന്‍ ഈ കുട്ടികള്‍ക്കു കഴിയും ..അതിനുമുമ്പ് അടുത്തയാഴ്ച നടക്കുന്ന ക്ലാസ്സ്പി.ടി.എ യോഗങ്ങളില്‍ രക്ഷിതാക്കളുടെ മുമ്പില്‍ ക്ലാസ്സ് ബാലസഭ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കുഞ്ഞുങ്ങള്‍...

Tuesday, 21 July 2015

മുഴുവന്‍ കുട്ടികള്‍ക്കും രണ്ടുജോടി യൂണിഫോം...എ.പി.എല്‍,ബി.പി.എല്‍ വ്യത്യാസമില്ലാതെ.

              മുഴുവന്‍  പെണ്‍കുട്ടികള്‍ക്കും,എസ്.സി, എസ്.ടി, ബി.പി.എല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും മാത്രമേ സര്‍ക്കാര്‍ കണക്കനുസരിച്ച് സൌജന്യയൂനിഫോമിന് അര്‍ഹതയുള്ളൂ .അതിനുള്ള തുക മത്രമാണ് എസ്.എസ്.എ യില്‍ നിന്നും കിട്ടിയത്...എന്നാല്‍ കുട്ടികളെ ഇങ്ങനെ തരം തിരിച്ച് കുറച്ചുപേരെ ഒഴിവാക്കുന്നതിനോട് അധ്യാപക-രക്ഷാകര്‍ത്യ് സമിതിക്ക് യോജിപ്പില്ല.അതിനാല്‍ മുഴുവന്‍ കുട്ടികള്‍ക്കും രണ്ടുജോടി യൂണിഫോം സൌജന്യമായി നല്‍കണമെന്ന് പി.ടി.എ തീരുമാനിച്ചു...അധികം വേണ്ടിവരുന്ന തുക വഹിക്കാന്‍ അവര്‍ തയ്യാറായി.....തുണി വാങ്ങി സ്കൂളില്‍ എത്തിച്ചു...വൈകുന്നേരം ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ വെച്ച് പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍ യുനിഫോം വിതരണം ഉല്‍ഘാടനം ചെയ്തു....സ്കൂള്‍ വിടുന്നതിനുമുമ്പ്  ഓരോകുട്ടിക്കുമുള്ള യൂണിഫോം കവറുകളിലാക്കി ക്ലാസ്സ്ടീച്ചര്‍മാര്‍ കുട്ടികള്‍ക്കു നല്‍കി...കുഞ്ഞുങ്ങള്‍ പുസ്തകസഞ്ചിക്കൊപ്പം യൂണിഫോം സഞ്ചിയുമായി സന്തോഷപൂര്‍വം വീടുകളിലേക്ക്...


Sunday, 19 July 2015

G L P S KAYYUR-'VISION 2022'ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സ്കൂളിന്റെ സമഗ്രവികസന ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും കര്‍മ്മപരിപാടികളും ചര്‍ച്ചചെയ്യാനായി 19.07.2015 നു ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഹാളില്‍ സംഘടിപ്പിച്ച ജനകീയക്കൂട്ടായ്മ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ബാലക്യ് ഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട്  കെ,രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.‘കയ്യൂര്‍ ജി.എല്‍.പി.എസ്- വിഷന്‍ 2022‘ചെറുവത്തൂര്‍ ബി.പി.ഒ ഇന്‍ ചാര്‍ജ് മഹേഷ്കുമാര്‍ പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു.കൂട്ടായ്മയില്‍ വെച്ച് രൂപീകരിക്കപ്പെട്ട വിദ്യാലയവികസനസമിതി ഉടന്‍ എറ്റെടുക്കേണ്ട പ്രവര്‍ത്തനപരിപാടികള്‍ പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പത്മാവതി,പി.കുഞ്ഞിക്കണ്ണന്‍,മുന്‍ പഞ്ചായത്തംഗം ടി.ദാമോദരന്‍,മദര്‍ പി.ടി.എ പ്രസിഡണ്ട് ചിത്രലേഖ.കെ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പൂര്‍വ വിദ്യാര്‍ഥി സംഘടനാ സെക്രട്ടറി കെ.രവീന്ദ്രന്‍,മുന്‍ പി.ടി.എ പ്രസിഡണ്ട് വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ഥികളില്‍ നിന്നും,രക്ഷിതാക്കളില്‍ നിന്നും,നാട്ടുകാരില്‍നിന്നുമായി10 ലക്ഷം രൂപയുടെ വിദ്യാലയവികസനനിധി സമാഹരിക്കാനും,നവമ്പര്‍ 14നുമുമ്പ് മുഴുവന്‍ ക്ലാസ്സുകളിലും ലാപ്ടോപ്,എല്‍.സി.ഡി പ്രൊജക്റ്റര്‍,ഇന്റര്‍നെറ്റ് കണക് ഷന്‍ ഇവ ലഭ്യമാക്കിക്കൊണ്ട് ഐ.ടി അധിഷ്ഠിത ക്ലാസ്സ്മുറികള്‍ എന്ന സങ്കല്‍പ്പം പൂര്‍ണ്ണ അര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കനുംഗുണമേന്മയുള്ള വിദ്യാഭ്യാസം മുഴുവന്‍ കുട്ടികള്‍ക്കും ഉറപ്പുവരുത്താനും കൂട്ടായ്മയില്‍ ധാരണയായി..മുന്നൊരുക്കം എന്ന നിലയില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ ബാച്ച് അടിസ്ഥാനത്തിലുള്ള ഒത്തുചേരല്‍-‘ഒന്നാംക്ലാസ്സില്‍ ഒരുവട്ടംകൂടി‘- സംഘടിപ്പിക്കും...ആദ്യ സംഗമം അധ്യാപകദിനമായ സപ്തംബര്‍ 5ന്..തുടര്‍ന്ന് ഒക്ടോബര്‍ 2ന്‍ വിദ്യാലയത്തിന്റെ കാച്മെന്റ് ഏരിയയിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശിച്ച് വിവരശേഖരണം നടത്തും.നവമ്പര്‍ 1ന്‍ വിദ്യാലയ വികസനസെമിനാര്‍ സംഘടിപ്പിച്ച് സമഗ്രവിദ്യാലയവികസനപദ്ധതിക്ക് അന്തിമരൂപം നല്‍കും....       കളിസ്ഥലം,,ചുറ്റുമതില്‍,സ്കൂള്‍ ബസ്,മള്‍ട്ടി മീഡിയ റൂം,ഓപ്പണ്‍ സ്റ്റേജ്&ഒഡിറ്റോറിയം,തുടങ്ങി വിദ്യാലയത്തിന്റെ സമഗ്രവികസനം മുര്‍ത്തി വിപുലമായ സൌകര്യങ്ങള്‍ വിവിധ എജന്‍സികളുടെ സഹായത്തോടെ ഘട്ടം ഘട്ടമായി പൂര്‍ത്തീകരിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ വാര്‍ഡ് മെമ്പര്‍ ചെയര്‍മാനും,ഹെഡ്മാസ്റ്റര്‍ കണ്‍ വീനറുമായിക്കൊണ്ട് വിദ്യാലയവികസനസമിതി രൂപികരിച്ചു.ഉഷാകുമാരി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.
സ്വാഗതം:കെ.നാരായണന്‍(ഹെഡ്മാസ്റ്റര്‍)

അധ്യക്ഷന്‍:കെ.രാജന്‍(പി.ടി.എ പ്രസിഡണ്ട്)

സദസ്സ്

ഉല്‍ഘാടനം:എം.ബാലക്യ് ഷ്ണന്‍(പഞ്ചായത്ത് പ്രസിഡണ്ട്)

ഉല്‍ഘാടനം:എം.ബാലക്യ് ഷ്ണന്‍(പഞ്ചായത്ത് പ്രസിഡണ്ട്)

ആശംസ:പി.കുഞ്ഞിക്കണ്ണന്‍(വാര്‍ഡ് മെമ്പര്‍)

ആശംസ:കെ.പത്മാവതി(വാര്‍ഡ് മെമ്പര്‍)

ആശംസ:ടി.ദാമോദരന്‍(മുന്‍ പഞ്ചായത്ത് മെമ്പര്‍)

വിഷന്‍ അവതരണം:മഹേഷ്കുമാര്‍(ബി.പി.ഒ ഇന്‍ ചാര്‍ജ്,ബി.ആര്‍.സി,ചെറുവത്തുര്‍)
വിഷന്‍ അവതരണം:മഹേഷ്കുമാര്‍(ബി.പി.ഒ ഇന്‍ ചാര്‍ജ്,ബി.ആര്‍.സി,ചെറുവത്തുര്‍)

Thursday, 16 July 2015

കളിക്കാം.. ..രസിക്കാം....പഠിക്കാം

രണ്ടാം ക്ലാസ്സിലെ ഗണിതപാഠപുസ്തകത്തില്‍ പത്തുകളും.ഒന്നുകളും ചേര്‍ത്ത് സംഖ്യകള്‍ രൂപീകരിക്കുന്നതിനായി ‘ഡൈസ്കളി‘യുടെ ചിത്രം ഉണ്ട്...രണ്ടു ഡൈസുകളാണ് കളിക്കാന്‍ വേണ്ടത്..ഒന്നില്‍ പത്തുകളുടെ വ്യത്യസ്ത കൂട്ടങ്ങളും മറ്റേതില്‍ ഒന്നുകളുമാണ് അടയാളപ്പെടുത്തേണ്ടത്....രണ്ടു ഡൈസുകളും എറിയുമ്പോള്‍ ഒരോന്നിനും മുകളില്‍ വരുന്ന 10 കളുടെയും 1 കളുടെയും എണ്ണം കൂട്ടിക്കിട്ടുന്ന സംഖ്യകള്‍(ഉദാ: 40+6=46) കുട്ടികള്‍ പറയണം...നോട്ടില്‍ എഴുതണം...കുറേ കുട്ടികള്‍ കളിച്ചാല്‍ ഓരോരുത്തര്‍ക്കും കിട്ടുന്ന എണ്ണത്ത ചെറുതില്‍ നിന്ന് വലുതിലേക്കോ വലുതില്‍നിന്ന് ചെറുതിലേക്കോ ക്രമീകരിക്കാം...സംഖ്യാബോധം ഉറപ്പിക്കാം...(കുട്ടികളോട് വീട്ടില്‍നിന്നും കടലാസോ,കടലാസ് കൂടുകളോ കൊണ്ട് ഡൈസ് ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചു...ഞാനും ഉണ്ടാക്കും എന്നും ആരുടേതാണ് നല്ലതെന്ന് നോക്കാമെന്നും പറഞ്ഞു...വീട്ടില്‍ പോയി തപ്പിയപ്പോള്‍ കണ്ണില്‍ ഉറ്റിക്കാന്‍ കൊണ്ടുവന്ന മരുന്നിന്റെ കുറേ കൂടുകളും കാലി കുപ്പികളും കിട്ടി....ഓരോ കൂടും കത്രിക കൊണ്ട് നെടുകെ മുറിച്ചു...ഒരു പകുതി മറ്റേ പകുതിക്കുള്ളിലേക്ക് കയറ്റി...കുപ്പിയുടെ കഴുത്ത് മുറിച്ചുകളഞ്ഞ് ബാക്കി ഭാഗവും കൂടിനുള്ളില്‍ വെച്ചു(ഉറപ്പിനുവേണ്ടി മാത്രം)..രണ്ടുഭാഗവും അടച്ചു.....പുറമേ നേരിയ പ്ലാസ്റ്റര്‍ ചുറ്റി ടൈറ്റ് ആക്കി....സ്കെച്ച് പേനകൊണ്ട് 10കളും 1കളും വരച്ചു...മനോഹരമായ ഡൈസുകള്‍ റെഡി!...ക്ലാസ്സിലെത്തിയപ്പോള്‍ കുറച്ചുകുട്ടികള്‍ കൊണ്ടുവന്നിട്ടുണ്ട്..പക്ഷേ,ഫസ്റ്റ് എനിക്കുതന്നെ!...ഞാനും കുഞ്ഞുങ്ങളും ചേര്‍ന്ന് കളി ആരംഭിച്ചു....ഉത്സാഹത്തോടെ കളിച്ചു..പിന്നെ കളിയില്‍നിന്നും കാര്യത്തിലേക്ക്.....


Monday, 13 July 2015

വിദ്യാലയവികസനത്തിന് ജനകീയക്കൂട്ടായ്മ..

 ‘പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക’ എന്നത് മുഴുവന്‍ ജനങ്ങളുടെയും ഉത്തരവാദിത്തമാണ്... പ്രസംഗത്തിനപ്പുറം മാത്യ് കാപരമായ പ്രവര്‍ത്തനങ്ങളാണ് ഇതിനാവശ്യം..പൊതുവിദ്യാലയങ്ങളില്‍ത്തന്നെ മക്കളെ പഠിപ്പിക്കും എന്ന് മുഴുവന്‍ അധ്യാപകരും,സര്‍ക്കാര്‍ ജീവനക്കാരും,രാഷ്ട്രീയ പ്രവര്‍ത്തകരും ,പൊതുപ്രവര്‍ത്തകരും  ജനപ്രതിനിധികളും ഉറച്ച തീരുമാനം എടുക്കണം...അത് മറ്റുള്ളവര്‍ക്ക് പ്രേരണയാകുമെന്ന് ഉറപ്പ്.... ഒപ്പം തങ്ങളുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയങ്ങളുടെ ഉന്നമനത്തിനുവേണ്ടി വിദ്യാലയത്തോടൊപ്പം നിന്ന് പ്രവര്‍ത്തിക്കണം....മാറിനിന്ന് കുറ്റം പറയുകയല്ല,കൂടെനിന്ന് തിരുത്തുകയാണ് വേണ്ടത്....അങ്ങനെയെങ്കില്‍ തീര്‍ച്ചയായും പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയിലൂടെ മുന്നേറും....ഇവിടെ, ഈ കൂട്ടായ്മയുടെ ലക്ഷ്യവും അതുതന്നെയാണ്...‘കയ്യൂരിലെ മുഴുവന്‍ കുട്ടികളും കയ്യൂര്‍ സ്കൂളില്‍ത്തന്നെ പഠിക്കും’ എന്ന് ഉറപ്പുവരുത്തുക...മെച്ചപ്പെട്ട വിദ്യാഭാസം മുഴുവന്‍ കുട്ടികള്‍ക്കും ലഭ്യമാക്കുക....അതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുക..എന്നും..എപ്പോഴും.......ഈ കൂട്ടായ്മയിലേക്ക് ഏവര്‍ക്കും സ്വാഗതം

Friday, 10 July 2015

‘ഒന്നാം തരത്തില്‍ ഒന്നാന്തരം ഇംഗ്ലീഷ്’...അതുതന്നെയാണ് ലക്ഷ്യം

ഒന്നാം തരത്തില്‍ കഴിഞ്ഞവര്‍ഷം നിലവില്‍ വന്ന ഇംഗ്ലീഷ് പുസ്തകം മുന്‍പ് ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് കടുകട്ടിതന്നെയാണ്..ആകര്‍ഷകങ്ങളായ ചിത്രങ്ങളൊക്കെയുണ്ടെങ്കിലും അതിലെ നെടുനീളന്‍ വാക്യങ്ങള്‍ തുടക്കക്കാരായ കുട്ടികള്‍ക്കുമാത്രമല്ല,പരിചയസമ്പന്നരായ അധ്യാപകര്‍ക്കുപോലും എളുപ്പം വഴങ്ങുന്നവയല്ല.ഇക്കാര്യം പല വേദികളിലും ചൂണ്ടിക്കാണിച്ചപ്പോഴൊക്കെ,എല്ലാവരും ഈ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തിരുന്നു. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ‘പാട്ടുകള്‍’തെരഞ്ഞെടുത്തവരെ സമ്മതിക്കണം!(ഈ വര്‍ഷം ഇതില്‍ മാറ്റം വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കിലും രണ്ടാം തരത്തിലേക്ക് തയ്യാറാക്കിയ പുസ്തകം ഒന്നാം ക്ലാസ്സുമായി താരതമ്യം ചെയ്യുമ്പോള്‍ VERY SIMPLE...)

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കഷ്ടപ്പെട്ട് നമ്മുടെ വിദ്യാലയത്തില്‍ എത്തിച്ച കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാതിരിക്കാന്‍ പറ്റ്വോ? ..ഇവിടെ ഒന്നാം തരം മുതല്‍ത്തന്നെ നല്ല ഇംഗ്ലീഷ് ഉണ്ടെന്ന് പറഞ്ഞല്ലേ കുട്ടികളെ ഇങ്ങോട്ട് എത്തിച്ചത്! അതിനാല്‍ തല്‍ക്കാലം കുറ്റം പറച്ചില്‍ മാറ്റിവെച്ച് ‘ഒന്നാം തരം ഇംഗ്ലീഷ്’ സാധ്യമാക്കുന്നതിനെക്കുറിച്ചായി ചിന്ത....


പണ്ട് ..ആനന്ദന്‍ മാഷ് തയ്യാറാക്കിയ ഇംഗ്ലീഷ് പുസ്തകം പൊടി തട്ടിയെടുത്ത് അതിലെ ആദ്യപാഠമായ   “This is a book..., This is a book...., A book...A book....,A book ”എന്ന് താളാല്‍മകമായി പാടിക്കൊണ്ട് ക്ലാസ്സ് ആരംഭിച്ചപ്പോള്‍ കുട്ടികള്‍ക്ക് നല്ല താല്‍പ്പര്യം..ബുക്കിനു പകരം പെന്‍സി,പെന്‍,ബോക്സ്,ചോക്..എന്നിങ്ങനെ ക്ലാസ്സില്‍ കിട്ടുന്ന എല്ലാ സാധനങ്ങളും ഉപയോഗിച്ച് ഒറ്റയ്ക്കും കൂട്ടായും പാട്ട് തുടര്‍ന്നപ്പോള്‍ സംഗതി ജോര്‍...

...പിന്നീട് Ants ന്റെ പാഠത്തിലേക്ക് കടന്ന് കുട്ടികളില്‍ നിന്ന് രൂപപ്പെടുത്തിയ ടെക്സ്റ്റ് ബി.ബി.യില്‍ എഴുതി സാധാരണ പോലെ ഇങ്ങനെ വായിപ്പിച്ചപ്പോള്‍ മുമ്പുണ്ടായിരുന്ന ആവേശം കുറഞ്ഞുപോയോ എന്ന സംശയം.പിന്നീട്  പഴയ അടവ് തന്നെ പയറ്റാന്‍ തീരുമാനിച്ചു..പുതിയ രൂപത്തില്‍....

...ഇവിടെ കാണുന്നതുപോലെ ചാര്‍ട്ടില്‍ എഴുതി ‘ നല്ല’ചിത്രങ്ങളും വരച്ച് താളത്തോടെ വായിച്ചപ്പോള്‍ കുട്ടികളുടെ താല്‍പ്പര്യം വര്‍ധിച്ചു....വാക്യങ്ങള്‍ ഗ്രാഫ് തിരിച്ചറിഞ്ഞ് അവര്‍ നോട്ട് ബുക്കില്‍ പകര്‍ത്തി...അതില്‍ നിന്ന് ചില വാക്കുകള്‍ മെല്ലെ മെല്ലെ തിരിച്ചറിഞ്ഞു....

....കുട്ടികളുടെ താല്‍പ്പര്യം ഒന്നുകൂടി വര്‍ധിപ്പിക്കാന്‍ സാധിച്ചത് ഇപ്പോഴാണ്...ഇതുവരെ പഠിച്ച എല്ലാ വാക്യങ്ങളും,വാക്കുകളും ചേര്‍ത്ത് ഉഗ്രന്‍ ഒരു ‘കവിത’ തയ്യാറാക്കി..ഇങ്ങനെ,‘അനുയോജ്യമായ’ ഒരു ചിത്രവും വരച്ചു, കുട്ടികള്‍ കാണ്‍ കെ!....പിന്നെ പാട്ടും,മുദ്രാവാക്യവും ഒക്കെയായി ഉറുമ്പുകള്‍ വിലസി.....ഒന്നാന്തരം ഇംഗ്ലീഷില്‍....അടുത്തപടിയായി ഇതിലെ ചില വാക്കുകളെ വട്ടത്തിലാക്കി...അവ കുട്ടികള്‍ വശത്താക്കിയോ എന്നറിയാന്‍ ഓരോന്നിനും നമ്പര്‍ കൊടുത്തു..വണ്‍,ടു,ത്രി....എന്നിങ്ങനെ പറയുമ്പോള്‍  കുട്ടികള്‍ പലരും വാക്കുകള്‍ തിരിച്ചറിഞ്ഞ് വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം!

കുട്ടികള്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ ബോര്‍ഡില്‍ എഴുതി...വായന തുടര്‍ന്നു....പിന്നെ ഗ്രാഫിക് റീഡിംഗില്‍ നിന്ന് ഗ്രാഫിക് റൈറ്റിംഗിലേക്ക്...കുട്ടികളുടെ നോട്ട്ബുക്കില്‍ കൊച്ചുകൊച്ചു വാക്യങ്ങളും,വാക്കുകളും,ഒപ്പം നല്ല ചിത്രങ്ങളും....ഇങ്ങനെ തന്നെ ബാക്കി ഭാഗങ്ങളെയും പാട്ടിലാക്കി നോക്കട്ടെ.. ...ഇംഗ്ലീഷ് ഒന്നാന്തരമാക്കാന്‍.