Sunday 26 July 2015

ബാലസഭകള്‍ സജീവമാകുമ്പോള്‍....



 ഒന്നാമത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളില്‍ ക്ലാസ്സ് ബാലസഭകളും നാലാമത്തെ വെള്ളിയാഴ്ച സ്കൂള്‍ബാലസഭയും നടത്തണമെന്ന തീരുമാനം ജുണ്‍ മാസത്തില്‍ത്തന്നെ എടുത്തിരുന്നു...ഇതനുസരിച്ച് രണ്ട് ക്ലാസ്സ് ബാലസഭകളും ഒരു സ്കൂള്‍ ബാലസഭയും ഇതിനകം നടന്നുകഴിഞ്ഞു.ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ഉല്‍പ്പന്നങ്ങളുടെ പ്രകടിതവേദിയായി മാറുകയായിരുന്നു ബാലസഭകള്‍.
 പ്രസംഗം,വിവരണം,                                         വായന,സംഭാഷണം,സ്കിറ്റ്,നാടകം,പദ്യപാരായണം,കൂട്ടപ്പാട്ടുകള്‍ തുടങ്ങിയ പരിപാടികള്‍ കുട്ടികള്‍ തന്മയത്വത്തോടെ അവതരിപ്പിച്ചു......

ആദ്യത്ത സ്കൂള്‍ ബാലസഭ ഈ മാസം 24 നാണ് നടന്നത്..സ്വാഗതം,അധ്യക്ഷന്‍,ഉല്‍ഘാടനം..എല്ലാം കുട്ടികള്‍ തന്നെ.ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും പരിപാടികളില്‍ പങ്കാളികളായിരുന്നു.


സ്കൂള്‍ബാലസഭാസെക്രട്ടറി മാളവിക.ടി.ഡി സ്വാഗതം പറഞ്ഞു.ഷാജിത്ത് ദീപുവായിരുന്നു അധ്യക്ഷന്‍.സ്കൂള്‍ ലീഡര്‍ ആദിത്യ രവീന്ദ്രന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു.ബാലസഭാപ്രസിഡണ്ട് അമ്യ് ത .പി.വി യും പരിപാടികള്‍ നിയന്ത്രിക്കാന്‍ വേദിയില്‍ ഉണ്ടായിരുന്നു...നാലാംക്ലാസ്സിലെ കുട്ടികള്‍ ഇംഗ്ലിഷ് പാഠഭാഗം നാടകമായി അവതരിപ്പിച്ചത് ശ്രദ്ധേയമായി.

 ഒന്ന്,രണ്ട് ക്ലാസ്സുകളിലെ കുട്ടികളും ഇംഗ്ലീഷ് പാട്ടുകളും സംഭാഷണങ്ങളും അവതരിപ്പിക്കാന്‍ മുന്നോട്ട് വന്നു...പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടും,ചാന്ദ്രദിനത്തെക്കുറിച്ചും  കുട്ടികള്‍ നടത്തിയ ചെറുപ്രസംഗങ്ങള്‍ നന്നായി...

ഇത് തുടക്കം മാത്രം..അടുത്ത ബാലസഭ ഇതിലും മികച്ചതാക്കാന്‍ ഈ കുട്ടികള്‍ക്കു കഴിയും ..അതിനുമുമ്പ് അടുത്തയാഴ്ച നടക്കുന്ന ക്ലാസ്സ്പി.ടി.എ യോഗങ്ങളില്‍ രക്ഷിതാക്കളുടെ മുമ്പില്‍ ക്ലാസ്സ് ബാലസഭ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കുഞ്ഞുങ്ങള്‍...









No comments:

Post a Comment