Thursday 16 July 2015

കളിക്കാം.. ..രസിക്കാം....പഠിക്കാം

രണ്ടാം ക്ലാസ്സിലെ ഗണിതപാഠപുസ്തകത്തില്‍ പത്തുകളും.ഒന്നുകളും ചേര്‍ത്ത് സംഖ്യകള്‍ രൂപീകരിക്കുന്നതിനായി ‘ഡൈസ്കളി‘യുടെ ചിത്രം ഉണ്ട്...രണ്ടു ഡൈസുകളാണ് കളിക്കാന്‍ വേണ്ടത്..ഒന്നില്‍ പത്തുകളുടെ വ്യത്യസ്ത കൂട്ടങ്ങളും മറ്റേതില്‍ ഒന്നുകളുമാണ് അടയാളപ്പെടുത്തേണ്ടത്....രണ്ടു ഡൈസുകളും എറിയുമ്പോള്‍ ഒരോന്നിനും മുകളില്‍ വരുന്ന 10 കളുടെയും 1 കളുടെയും എണ്ണം കൂട്ടിക്കിട്ടുന്ന സംഖ്യകള്‍(ഉദാ: 40+6=46) കുട്ടികള്‍ പറയണം...നോട്ടില്‍ എഴുതണം...കുറേ കുട്ടികള്‍ കളിച്ചാല്‍ ഓരോരുത്തര്‍ക്കും കിട്ടുന്ന എണ്ണത്ത ചെറുതില്‍ നിന്ന് വലുതിലേക്കോ വലുതില്‍നിന്ന് ചെറുതിലേക്കോ ക്രമീകരിക്കാം...സംഖ്യാബോധം ഉറപ്പിക്കാം...(കുട്ടികളോട് വീട്ടില്‍നിന്നും കടലാസോ,കടലാസ് കൂടുകളോ കൊണ്ട് ഡൈസ് ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചു...ഞാനും ഉണ്ടാക്കും എന്നും ആരുടേതാണ് നല്ലതെന്ന് നോക്കാമെന്നും പറഞ്ഞു...വീട്ടില്‍ പോയി തപ്പിയപ്പോള്‍ കണ്ണില്‍ ഉറ്റിക്കാന്‍ കൊണ്ടുവന്ന മരുന്നിന്റെ കുറേ കൂടുകളും കാലി കുപ്പികളും കിട്ടി....ഓരോ കൂടും കത്രിക കൊണ്ട് നെടുകെ മുറിച്ചു...ഒരു പകുതി മറ്റേ പകുതിക്കുള്ളിലേക്ക് കയറ്റി...കുപ്പിയുടെ കഴുത്ത് മുറിച്ചുകളഞ്ഞ് ബാക്കി ഭാഗവും കൂടിനുള്ളില്‍ വെച്ചു(ഉറപ്പിനുവേണ്ടി മാത്രം)..രണ്ടുഭാഗവും അടച്ചു.....പുറമേ നേരിയ പ്ലാസ്റ്റര്‍ ചുറ്റി ടൈറ്റ് ആക്കി....സ്കെച്ച് പേനകൊണ്ട് 10കളും 1കളും വരച്ചു...മനോഹരമായ ഡൈസുകള്‍ റെഡി!...ക്ലാസ്സിലെത്തിയപ്പോള്‍ കുറച്ചുകുട്ടികള്‍ കൊണ്ടുവന്നിട്ടുണ്ട്..പക്ഷേ,ഫസ്റ്റ് എനിക്കുതന്നെ!...ഞാനും കുഞ്ഞുങ്ങളും ചേര്‍ന്ന് കളി ആരംഭിച്ചു....ഉത്സാഹത്തോടെ കളിച്ചു..പിന്നെ കളിയില്‍നിന്നും കാര്യത്തിലേക്ക്.....


No comments:

Post a Comment