-രണ്ടാം ക്ലാസ്സിലെ സന്നദ്ധതാപ്രവര്‍ത്തനങ്ങള്‍ ചില മാറ്റങ്ങളോടെയാണ് ഞാന്‍ ക്ലാസ്സില്‍ അവതരിപ്പിച്ചത്..വൈറ്റ് ബോര്‍ഡില്‍ ആദ്യം അല്‍പ്പം വളഞ്ഞ ഒരു വര വരച്ച് അതെന്താണെന്ന് കുട്ടിക ളോട് ചോദിച്ചപ്പോള്‍ എളുപ്പത്തില്‍ ഉത്തരം കിട്ടി....,“വര”.....അതിനടുത്തായി ഒരു വര കൂടി വരച്ചപ്പോള്‍ “രണ്ടു വര” എന്നായി പ്രതികരണം...രണ്ടു വരകളുടെയും മുകള്‍ ഭാഗത്ത് ‘ന’ എന്ന് വലുതായി മൂന്നു സ്ഥലത്ത് എഴുതിയപ്പോള്‍ കുട്ടികള്‍ പറഞ്ഞു,....മൂന്നു ‘ന’.....പിന്നീട് രണ്ടു ‘ന’..കള്‍ മെല്ലെ നീട്ടി വരകളില്‍ മുട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ത്തന്നെ ഒരാള്‍ വിളിച്ചു പറഞ്ഞു, “ “ഇപ്പം മനസ്സിലായി..മരം”.. തുടര്‍ന്ന് കുട്ടികള്‍ ഓരോരുത്തരായി മുന്നോട്ട് വന്ന് ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയപ്പോള്‍ വല്യൊരു മരമായി മാറി എന്റെ വര!..കുട്ടികള്‍ തന്നെ അതിനെ‘ മരമുത്തശ്ശി ,മുത്തശ്ശിമരം‘ എന്നൊക്കെ വിളിച്ചു...... മരമുത്തശ്ശിയുടെ പ്രയോജനങ്ങള്‍ ചര്‍ച്ച ചെയ്തു.....ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട ഒരു പേര് മുത്തശ്ശിമരത്തിനു നല്കാന് പറഞ്ഞപ്പോള്‍ നിമിഷനേരം കൊണ്ട് കിട്ടിയ പേരുകള്‍ എത്രയെത്ര!.....‘അമ്മിണി മുത്തശ്ശി,നാണി മുത്തശ്ശി,കാര്‍ത്യായണി മുത്തശ്ശി,നാരായണി മുത്തശ്ശി,സാവിതി മുത്തശ്ശി..’....ഇങ്ങനെ പോയി പേരുകള്‍...ഓരോരുത്തരായി അവരവര്‍ നല്കിയ പേരുകള്‍ നീട്ടി വിളിച്ചു,മുത്തശ്ശി വരാന്‍....മുത്തശ്ശി വന്നാല്‍ നല്കേണ്ടുന്ന സമ്മാനങ്ങളുടെ പേരുകള്‍ കുട്ടികള്‍ നോട്ടില്‍ കുറിച്ചു...എല്ലാവരും എഴുതിയത് വായിച്ചപ്പോള്‍ അതെല്ലാം ഞാന്‍ ബോര്‍ഡില്‍ രേഖപ്പെടുത്തി...മുത്തശ്ശി വന്നാല്‍ കുട്ടിയും മുത്തശ്ശിയും തമ്മില്‍ പറയാനിടയുള്ള കാര്യങ്ങള്‍ രണ്ടുകുട്ടികള്‍ വീതമുള്ള ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തു...വ്യക്തിഗതമായി നോട്ട്ബുക്കില്‍ രേഖപ്പെടുത്തി...ഗ്രൂപ്പില്‍ മെച്ചപ്പെടുത്തുവാനുള്ള അവസരവും നല്കി...ഇതിനിടയില്‍ കുട്ടികള്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ടീച്ചര്‍വേര്‍ഷന്‍ തയ്യാറാക്കി ബിഗ് സ്ക്രീനില്‍ വെച്ചു....ഉച്ചയ്ക്കുശേഷം നടന്ന ക്ലാസ്സ് പി.ടി.എ യോഗത്തില്‍ കുട്ടികള്‍ സംഭാഷണം അവതരിപ്പിച്ചപ്പോള്‍ രക്ഷിതാക്കള്‍ക്ക് സന്തോഷം...കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത്, പി.ഒ കയ്യൂര്‍, കാസര്‍ഗോഡ് ജില്ല, പിന്:671313 ഫോണ്‍:04672231569
Wednesday, 10 June 2015
മരമുത്തശ്ശിക്ക് എത്രയെത്ര പേരുകള്‍!
-രണ്ടാം ക്ലാസ്സിലെ സന്നദ്ധതാപ്രവര്‍ത്തനങ്ങള്‍ ചില മാറ്റങ്ങളോടെയാണ് ഞാന്‍ ക്ലാസ്സില്‍ അവതരിപ്പിച്ചത്..വൈറ്റ് ബോര്‍ഡില്‍ ആദ്യം അല്‍പ്പം വളഞ്ഞ ഒരു വര വരച്ച് അതെന്താണെന്ന് കുട്ടിക ളോട് ചോദിച്ചപ്പോള്‍ എളുപ്പത്തില്‍ ഉത്തരം കിട്ടി....,“വര”.....അതിനടുത്തായി ഒരു വര കൂടി വരച്ചപ്പോള്‍ “രണ്ടു വര” എന്നായി പ്രതികരണം...രണ്ടു വരകളുടെയും മുകള്‍ ഭാഗത്ത് ‘ന’ എന്ന് വലുതായി മൂന്നു സ്ഥലത്ത് എഴുതിയപ്പോള്‍ കുട്ടികള്‍ പറഞ്ഞു,....മൂന്നു ‘ന’.....പിന്നീട് രണ്ടു ‘ന’..കള്‍ മെല്ലെ നീട്ടി വരകളില്‍ മുട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ത്തന്നെ ഒരാള്‍ വിളിച്ചു പറഞ്ഞു, “ “ഇപ്പം മനസ്സിലായി..മരം”.. തുടര്‍ന്ന് കുട്ടികള്‍ ഓരോരുത്തരായി മുന്നോട്ട് വന്ന് ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയപ്പോള്‍ വല്യൊരു മരമായി മാറി എന്റെ വര!..കുട്ടികള്‍ തന്നെ അതിനെ‘ മരമുത്തശ്ശി ,മുത്തശ്ശിമരം‘ എന്നൊക്കെ വിളിച്ചു...... മരമുത്തശ്ശിയുടെ പ്രയോജനങ്ങള്‍ ചര്‍ച്ച ചെയ്തു.....ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട ഒരു പേര് മുത്തശ്ശിമരത്തിനു നല്കാന് പറഞ്ഞപ്പോള്‍ നിമിഷനേരം കൊണ്ട് കിട്ടിയ പേരുകള്‍ എത്രയെത്ര!.....‘അമ്മിണി മുത്തശ്ശി,നാണി മുത്തശ്ശി,കാര്‍ത്യായണി മുത്തശ്ശി,നാരായണി മുത്തശ്ശി,സാവിതി മുത്തശ്ശി..’....ഇങ്ങനെ പോയി പേരുകള്‍...ഓരോരുത്തരായി അവരവര്‍ നല്കിയ പേരുകള്‍ നീട്ടി വിളിച്ചു,മുത്തശ്ശി വരാന്‍....മുത്തശ്ശി വന്നാല്‍ നല്കേണ്ടുന്ന സമ്മാനങ്ങളുടെ പേരുകള്‍ കുട്ടികള്‍ നോട്ടില്‍ കുറിച്ചു...എല്ലാവരും എഴുതിയത് വായിച്ചപ്പോള്‍ അതെല്ലാം ഞാന്‍ ബോര്‍ഡില്‍ രേഖപ്പെടുത്തി...മുത്തശ്ശി വന്നാല്‍ കുട്ടിയും മുത്തശ്ശിയും തമ്മില്‍ പറയാനിടയുള്ള കാര്യങ്ങള്‍ രണ്ടുകുട്ടികള്‍ വീതമുള്ള ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തു...വ്യക്തിഗതമായി നോട്ട്ബുക്കില്‍ രേഖപ്പെടുത്തി...ഗ്രൂപ്പില്‍ മെച്ചപ്പെടുത്തുവാനുള്ള അവസരവും നല്കി...ഇതിനിടയില്‍ കുട്ടികള്‍ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ടീച്ചര്‍വേര്‍ഷന്‍ തയ്യാറാക്കി ബിഗ് സ്ക്രീനില്‍ വെച്ചു....ഉച്ചയ്ക്കുശേഷം നടന്ന ക്ലാസ്സ് പി.ടി.എ യോഗത്തില്‍ കുട്ടികള്‍ സംഭാഷണം അവതരിപ്പിച്ചപ്പോള്‍ രക്ഷിതാക്കള്‍ക്ക് സന്തോഷം...
Subscribe to:
Post Comments (Atom)








സര്‍ഗാത്മക ക്ലാസ് മുറിയില്‍ പഠനം എത്രമാത്രം ആസ്വാദ്യകരമാണ്.ഒയോളം മാഷിന്റെ ഫലപ്രദമായ ഇടപെടലിലൂടെ കയ്യൂര്‍ എല്‍.പി സ്കൂള്‍ മുന്നേറട്ടെ....പുതിയ അക്കാദമിക പോസ്റ്റിങ്ങിനായി ഞങ്ങള്‍ കാത്തിരിക്കുന്നു
ReplyDeleteKayyur veendum viplavapaathayil
ReplyDelete