ഇന്ന് ജൂണ്‍ 30..ഈ അധ്യയനവര്‍ഷത്ത ആദ്യമാസത്തിലെ അവസാനത്തെ പ്രവ്യ് ത്തിദിനം...ആദ്യമാസത്തില്‍ത്തന്നെ പി.ടി.എ.ജനറല്‍ബോഡിയോഗം വിളിക്കണമെന്ന തീരുമാനം ഇന്ന് സാക്ഷാല്‍ക്കരിക്കപ്പെട്ടു....84 കുട്ടികളാണ് സ്കൂളില്‍ ഇപ്പോഴുള്ളത്..രക്ഷിതാക്കളുടെ പങ്കാളിത്തം 90 ശതമാനത്തില്‍ കൂടുതല്‍..70 ല്‍ അധികം പേര്‍ യോഗത്തില്‍ പങ്കെടുത്തു.2.40 ന് ആരംഭിച്ച യോഗം തീരുമ്പോള്‍ സമയം 4.30..പി,ടി.എ പ്രസിഡണ്ട് ബാബു യോഗത്തില്‍ അധ്യക്ഷത വഹിച്ചു..സീനിയര്‍ അസിസ്റ്റന്റ് ഭാസ്കരന്‍ മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും,പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ വരവ്-ചെലവ് കണക്കും,ഭാവിപ്രവര്‍ത്തനനിര്‍ദേശങ്ങളും അവതരിപ്പിച്ചു.വിദ്യാലയത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്ന വിഷന്‍ ഡോക്യുമെന്റിന്റെ കരട് -‘കയ്യൂര്‍ ജി.എല്‍.പി.എസ്-വിഷന്‍2022’യോഗത്തില്‍ അവതരിപ്പിച്ചു...വിശദമായ ചര്‍ച്ചയ്ക്കായി ജുലൈ 30നു മുമ്പ് പൂര്‍വ വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും വിപുലമായ യോഗം വിളിച്ചുചേര്‍ക്കാന്‍ ധാരണയായി...നിലവിലുള്ള പൂര്‍വ വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്താനും,വിദ്യാലയവികസനസമിതിക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു...പ്രതിമാസ ക്ലാസ്സ് പി.ടി.എ യോഗങ്ങളില്‍ അധ്യാപകരുടെ ക്ലാസ്സും,കുട്ടികളുടെ പ്രകടനങ്ങളും കാണാന്‍ രക്ഷിതാക്കള്‍ക്ക് അവസരം നല്‍കും..ക്ലാസ്സ് പി.ടി.എ യോഗങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രത്യേക ബാലസഭകളില്‍,പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപം കൊണ്ട സ്കിറ്റുകള്‍,നാടകം,സംഭാഷണം,പാട്ടുകള്‍ തുടങ്ങിയവ കുട്ടികള്‍ അവതരിപ്പിക്കും...പഠന പുരോഗതി മനസ്സിലാക്കാന്‍ സഹായിക്കുന്ന പോര്‍ട്ട്ഫോളിയോകളും തയ്യാറാക്കി രക്ഷിതാക്കള്‍ക്ക് നല്‍കും...വര്‍ഷാവസാനം സംഘടിപ്പിക്കുന്ന മികവുത്സവം നാടിന്റെ ഉത്സവമാക്കി മാറ്റും.....വിദ്യാലയത്തിന്റെ ഭൌതികസാഹചര്യങ്ങള്‍ പടിപടിയായി മെച്ചപ്പെടുത്തി ശിശുസൌഹ്യ് ദ വിദ്യാലയം എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കും...ഇതിനായി വിവിധ ഏജന്‍സികളുടെ സഹായം തേടും... കഴിഞ്ഞവര്‍ഷത്തെ എല്‍.എസ്.എസ് പരീക്ഷയില്‍ വിജയിച്ച അഭിഷേകിനെ അനുമോദിക്കുന്ന ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചു.പി.ടി.എ യുടെ ഉപഹാരം പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ അഭിഷാകിനു നല്‍കി.അഭിഷേക് മറുപടിപ്രസംഗം നടത്തി.. പുതിയ വര്‍ഷത്തെ ഭാരവാഹികളായി കെ.രാജന്‍(പ്രസിഡന്റ്).ഡി.ബാബു(വൈസ് പ്രസിഡണ്ട്),ചിത്രലേഖ(മദര്‍ പി.ടി.എ പ്രസിഡണ്ട്) ഷീജ(വൈസ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു. നിലവിലുള്ള മദര്‍ പി.ടി.എ പ്രസിഡണ്ട് പ്രസീത,പൂര്‍വ വിദ്യാര്‍ഥി സംഘടനാ സെക്രട്ടറി രവീന്ദ്രന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും യോഗത്തെ അഭിസംബോധന ചെയ്തു
. മുഴുവന്‍ കുട്ടികള്‍ക്കും അടിയന്തിരമായും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുന്ന പ്രമേയം ഉഷാകുമാരി ടീച്ചര്‍ അവതരിപ്പിച്ചു.പി.വി.രതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
. മുഴുവന്‍ കുട്ടികള്‍ക്കും അടിയന്തിരമായും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുന്ന പ്രമേയം ഉഷാകുമാരി ടീച്ചര്‍ അവതരിപ്പിച്ചു.പി.വി.രതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
No comments:
Post a Comment