‘’ഇനിയൊരു യുദ്ധം വേണ്ടാ...ഇനിയൊരു യുദ്ധം വേണ്ടാ....നാഗസാക്കികളിനിവേണ്ടാ ....ഹിരോഷിമാകള്‍ ഇനിവേണ്ടാ..ഇനിയൊരു യുദ്ധം വേണ്ടിവിടെ..” കുഞ്ഞുകണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശബ്ദം കയ്യൂരിനെ പ്രകമ്പനം കൊള്ളിച്ചു... പ്ലക്കാര്‍ഡുകളും കയ്യിലേന്തി,ചുരുട്ടിയ മുഷ്ടികള്‍ വാനിലുയര്‍ത്തി,സ്മരണകളിരമ്പുന്ന കയ്യൂരിന്റെ മണ്ണിലൂടെ കുഞ്ഞുങ്ങള്‍ അണിയണിയായി മുന്നോട്ടു നീങ്ങുന്ന കാഴ്ച മുതിര്‍ന്നവരെയും ആവേശം കൊള്ളിച്ചു.ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി ബാലസംഘം പ്രവര്‍ത്തകര്‍ നല്‍കിയ യുദ്ധവിരുദ്ധസന്ദേശം ആലേഖനം ചെയ്ത ബാഡ്ജും ധരിച്ചാണ് കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളിലെ കുരുന്നുകള്‍ യുദ്ധവിരുദ്ധറാലിയില്‍ അണിനിരന്നത്.രാവിലെ നടന്ന അസംബ്ലിയില്‍ അധ്യാപകന്‍ പരിചയപ്പെടുത്തിയ മുദ്രാഗീതത്തിനു ക്ലാസ്സ് മുറിയില്‍ വെച്ച് കുട്ടികള്‍ തന്നെ കൂട്ടിച്ചേര്‍ത്ത വരികളാണ് അവര്‍ റാലിയില്‍ ചൊല്ലിയത്..പ്ലക്കാര്‍ഡുകളും കുട്ടികള്‍ തന്നെ തയ്യാറാക്കുകയായിരുന്നു...‘യുദ് ധത്തിന്റെ ഇരകളാവാന്‍...മതഭീകരതയുടെ കരുക്കളാവാന്‍..ഞങ്ങള്‍ക്ക് മനസ്സില്ല’ എന്ന പ്രഖ്യാപനം , യുദ്ധക്കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവിക്കനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗം തന്നെയായിരുന്നു.. ജാഥയ്ക്കുശേഷം നടന്ന കൂടിയിരിപ്പില്‍, പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ പറഞ്ഞ സഡാക്കോയുടെ കഥയും,ഹിരോഷിമാ ബോമ്പ് സ്ഫോടനത്തിന്റെ ഭീകരാനുഭവങ്ങളും കുട്ടികളുടെ കണ്ണുകളെ ഈറനണിയിച്ചു.ഒപ്പം സഡാക്കോയുടെ കൂട്ടുകാരികളുടെയും,മലാലയുടെയും പോരാട്ടങ്ങള്‍ കുട്ടികളെ ആവേശം കൊള്ളിച്ചു..അവര്‍ ഒന്നടങ്കം ഒരിക്കല്‍ക്കൂടി ഏറ്റുവിളിച്ചു..;ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട‘.സ്കൂള്‍ ലീഡര്‍ ആദിത്യ രവീന്ദ്രന്‍,ഡെപ്യൂട്ടി ലീഡര്‍ ശ്രേയ ആര്‍.ഗോപാല്‍ അധ്യാപികമാരായ ഉഷാകുമാരി.കെ,രതി.പി.വി,സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പംഗം പ്രസീന എന്നിവര്‍ പരിപാടിക്ക് നേത്യ് ത്വം നല്‍കി.
കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത്, പി.ഒ കയ്യൂര്‍, കാസര്‍ഗോഡ് ജില്ല, പിന്:671313 ഫോണ്‍:04672231569
Friday, 7 August 2015
Sunday, 2 August 2015
കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും ക്ലാസ്സില്‍..
ക്ലാസ്സ് പി.ടി.എ യോഗത്തില്‍ പങ്കെടുക്കാന്‍ ക്യ് ത്യം 2മണിക്ക് തന്നെ സ്കൂളില്‍ എത്തിയ രക്ഷിതാക്കള്‍ക്ക് മറ്റുള്ളവര്‍ എത്തുന്നതുവരെ കാത്തുനിന്ന് മുഷിയേണ്ട അവസ്ഥ ഇവിടെയില്ല.നേരെ ക്ലാസ്സിലേക്ക് കയറാം..കുട്ടികളുടെ ഇരിപ്പിടങ്ങള്‍ക്ക് പിറകിലായി പ്രത്യേകം ക്രമീകരിച്ച ‘പാരന്റ്സ് ബെഞ്ചില്‍‘ ഇരിക്കാം..... ടീച്ചറുടെ ക്ലാസ്സും ,കുട്ടികളുടെ പ്രതികരണങ്ങളും കാണാം..വിലയിരുത്താം..സ്വയം പഠിക്കാം..പ്രസ്തുത പാഠഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ അധ്യാപകനോട് ചോദിക്കുകയും ചെയ്യാം.. സ്കൂളില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ രണ്ടാമത്തെ ക്ലാസ്സ് പി.ടി.എ യോഗത്തിലാണ് ഇത്തരത്തിലുള്ള സൌകര്യം ഒരുക്കിയത്...ഇനിയുള്ള എല്ലാ ക്ലാസ്സ് പി.ടി.എ യോഗങ്ങളിലും ഈ രീതി തുടരും....പക്ഷെ,ഒരുകാര്യത്തില്‍ നിര്‍ബന്ധമുണ്ട്..2 മണി മുതല്‍ നാലുമണി വരെ സമയം നിശ്ചയിച്ച ക്ലാസ്സ്പി.ടി.എ യോഗങ്ങളില്‍ പൂര്‍ണ്ണസമയവും പങ്കെടുക്കുമെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം..ആദ്യത്തെ അര മണിക്കൂറായിരിക്കും അധ്യാപികയുടെ ക്ലാസ്സ്..തുടര്‍ന്ന് ‘ക്ലാസ്സ് ബാലസഭ‘ ആരംഭിക്കും.ഒരുമാസത്തെ ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളിലൂടെ രൂപപ്പെട്ട വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍-പ്രസംഗം,സംഭാ ഷണം, ശ്രാവ്യവായന,കവിതാലാപനം,സ്കിറ് റ്,റോള്‍ പ്ലേ,നാടകം-തുടങ്ങിയവ അരമണിക്കൂറില്‍ ഒതുക്കി കുട്ടികള്‍ അവതരിപ്പിക്കും.കഴിയുന്നതും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും അവതരണം. അതുകഴിഞ്ഞ് കുട്ടികളുടെ പഠനപുരോഗതി സംബന്ധിച്ച ചര്‍ച്ചയ്ക്കായി നോട്ട് പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള പോര്‍ട്ട് ഫോളിയോ രക്ഷിതാക്കള്‍ക്ക് നല്‍കും..നിരന്തര വിലയിരുത്തലില്‍ ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ കുട്ടികളെക്കുറിച്ചുള്ള വിലയിരുത്തല്‍ അധ്യാപിക അവതരിപ്പിക്കും..തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ പ്രശ്നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ രൂപപ്പെടും...വരുന്ന ഒരുമാസക്കാലം കുട്ടികളുടെ പഠനത്തില്‍ രക്ഷിതാക്കളുടെ ഭാഗത്തിനിന്നും ഉണ്ടാകേണ്ടുന്ന ഇടപെടലുകള്‍ എന്തൊക്കെയായിരിക്കണം എന്ന് തീരുമാനിച്ചിട്ടേ ക്ലാസ്സ് പി.ടി.എ യോഗം അവസാനിക്കൂ....ജൂലയ്30,31 തീയ്യതികളില്‍ നാലു ക്ലാസ്സുകളിലും ഈ രീതിയില്‍ സംഘടിപ്പിച്ച യോഗങ്ങളില്‍ തൊണ്ണൂറു ശതമാനത്തിലധികം രക്ഷിതാക്കള്‍ പങ്കെടുത്തു.രണ്ടാം ക്ലാസ്സിലെ ഗണിതം പ്രവര്‍ത്തനാധിഷ്തിത രീതിയില്‍ എങ്ങനെയാണ് അവതരിപ്പിക്കുന്നതെന്ന് ക്ലാസ്സ് ടീച്ചറും പ്രധാനാധ്യാപകനുമായ നാരായണന്‍ മാഷുടെ ക്ലാസ്സിലൂടെ രക്ഷിതാക്കള്‍ക്ക് ബോധ്യപ്പെട്ടു... സംഭാഷണ രചനയും,അതിന്റെ അവതരണവുമായിരുന്നു മൂന്നാം ക്ലാസ്സില്‍ രതി ടീച്ചര്‍ പരിചയപ്പെടുത്തിയത്...നാലാം തരത്തിലെ ഇംഗ്ലീഷ് പാഠഭാഗത്തെ നാടകമാക്കിമാറ്റി അവതരിപ്പിക്കുന്നതെങ്ങനെയെന്ന് ഭാസ്കരന്‍ മാഷും കുട്ടികളും ചേര്‍ന്ന് രക്ഷിതാക്കള്‍ക്ക് കാണിച്ചുകൊടുത്തു...ഉദ്ഗ്രഥിത രീതിയില്‍ പാഠഭാഗം അവതരിപ്പിക്കുന്ന രീതി പരിചയപ്പെടുത്തുന്നതായിരുന്നു ഒന്നാം ക്ലാസ്സിലെ ഉഷാകുമാരി ടീച്ചറുടെ ക്ലാസ്സ്.ഒന്നിലെയും രണ്ടിലെയും കുട്ടികള്‍ ബാലസഭയില്‍ അവതരിപ്പിച്ച ഇംഗ്ലിഷ് കോണ്‍ വര്‍സേഷനുകളും,പാട്ടുകളും രക്ഷിതാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു..പൊതുവിദ്യാലയങ്ങളില്‍നിന്ന് നന്നായി ഇംഗ്ലീഷ് പഠിക്കാന്‍ കഴിയും എന്നതിന്റെ തെളിവുകള്‍തന്നെയായിരുന്നു കുട്ടികളുടെ മികവാര്‍ന്ന പ്രകടനങ്ങള്‍.
Wednesday, 29 July 2015
കന്നിവോട്ട് കമ്പ്യൂട്ടറില്‍...സ്കൂള്‍ ലീഡര്‍ തെരഞ്ഞെപ്പ് ആവേശമായി.

ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളെയും വോട്ടര്‍മാരാക്കിക്കൊണ്ട് കയ്യൂര്‍ ഗവ.എല്‍.പി.സ്കൂളില്‍ സംഘടിപ്പിച്ച സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പില്‍ ആദിത്യ രവീന്ദ്രന് ഉജ്ജ്വല വിജയം.തൊട്ടടുത്ത കൂട്ടുകാരി ശ്രേയയെക്കാള്‍ 38 വോട്ടുകള്‍ കൂടുതല്‍ നേടിക്കൊണ്ടാണ് ആദിത്യ തന്റെ ‘ജനപിന്തുണ‘ തെളിയിച്ച് സ്കൂളിലെ താരമായത്.ആകെ പോള്‍ ചെയ്ത 79 വോട്ടുകളില്‍ 53 വോട്ടും ആദിത്യയ്ക്കായിരുന്നു ലഭിച്ചത്.മറ്റു സ്ഥാനാര്‍ഥികളായ ശ്രേയയ്ക്ക് 15ഉം,അമ്യ് തയ്ക്ക് 11ഉം വോട്ടുകള്‍ കിട്ടി.കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ ‘ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം‘ ഉപയോ ഗിച്ചായിരുന്നു വോട്ടെടുപ്പ്.അങ്ങനെ ആദ്യ വോട്ട് തന്നെ ഇലക്ട്രൊണിക് വോട്ടായി മാറ്റാനുള്ള ഭാഗ്യം കയ്യൂരിലെ കുരുന്നുകള്‍ക്ക് ലഭിച്ചു.ഒരു പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളോടെയും സംഘടിപ്പിച്ച സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി.
പോളിംഗ് ഉദ്യോഗസ്ഥരും,പൊലീസും,വോട്ടര്‍
സ്കൂളിലെ സീനിയര്‍ അധ്യാപകന്‍ ഭാസകരന്‍ മാസ്റ്റര്‍ക്കായിരുന്നു തെരഞ്ഞെടുപ്പിന്റെ മുഖ്യചുമതല.ഒപ്പം അധ്യാപികമാരായ രതി.പി.വി,ഉഷാകുമാരി.കെ,സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് അംഗം പ്രസീന,പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ എന്നിവരും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായി.
ഇതിന്റെ തുടര്‍ച്ചയായി മോക് പാര്‍ലമെന്റ് സംഘടിപ്പിച്ച് , സ്കൂള്‍ പാര്‍ലമെന്റ് പ്രവര്‍ത്തനം ശക്തമാക്കാനും പരിപാടിയുണ്ട്.
Sunday, 26 July 2015
ബാലസഭകള്‍ സജീവമാകുമ്പോള്‍....
ഒന്നാമത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ചകളില്‍ ക്ലാസ്സ് ബാലസഭകളും നാലാമത്തെ വെള്ളിയാഴ്ച സ്കൂള്‍ബാലസഭയും നടത്തണമെന്ന തീരുമാനം ജുണ്‍ മാസത്തില്‍ത്തന്നെ എടുത്തിരുന്നു...ഇതനുസരിച്ച് രണ്ട് ക്ലാസ്സ് ബാലസഭകളും ഒരു സ്കൂള്‍ ബാലസഭയും ഇതിനകം നടന്നുകഴിഞ്ഞു.ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ഉല്‍പ്പന്നങ്ങളുടെ പ്രകടിതവേദിയായി മാറുകയായിരുന്നു ബാലസഭകള്‍.പ്രസംഗം,വിവരണം, വായന,സംഭാഷണം,സ്കിറ്റ്,നാടകം,പദ്യപാരായണം,കൂട്ടപ്പാട്ടുകള്‍ തുടങ്ങിയ പരിപാടികള്‍ കുട്ടികള്‍ തന്മയത്വത്തോടെ അവതരിപ്പിച്ചു......
ആദ്യത്ത സ്കൂള്‍ ബാലസഭ ഈ മാസം 24 നാണ് നടന്നത്..സ്വാഗതം,അധ്യക്ഷന്‍,ഉല്‍ഘാടനം..എല്ലാം കുട്ടികള്‍ തന്നെ.ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും പരിപാടികളില്‍ പങ്കാളികളായിരുന്നു.
സ്കൂള്‍ബാലസഭാസെക്രട്ടറി മാളവിക.ടി.ഡി സ്വാഗതം പറഞ്ഞു.ഷാജിത്ത് ദീപുവായിരുന്നു അധ്യക്ഷന്‍.സ്കൂള്‍ ലീഡര്‍ ആദിത്യ രവീന്ദ്രന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു.ബാലസഭാപ്രസിഡണ്ട് അമ്യ് ത .പി.വി യും പരിപാടികള്‍ നിയന്ത്രിക്കാന്‍ വേദിയില്‍ ഉണ്ടായിരുന്നു...നാലാംക്ലാസ്സിലെ കുട്ടികള്‍ ഇംഗ്ലിഷ് പാഠഭാഗം നാടകമായി അവതരിപ്പിച്ചത് ശ്രദ്ധേയമായി.

ഒന്ന്,രണ്ട് ക്ലാസ്സുകളിലെ കുട്ടികളും ഇംഗ്ലീഷ് പാട്ടുകളും സംഭാഷണങ്ങളും അവതരിപ്പിക്കാന്‍ മുന്നോട്ട് വന്നു...പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടും,ചാന്ദ്രദിനത്തെക്കുറിച്ചും കുട്ടികള്‍ നടത്തിയ ചെറുപ്രസംഗങ്ങള്‍ നന്നായി...
ഇത് തുടക്കം മാത്രം..അടുത്ത ബാലസഭ ഇതിലും മികച്ചതാക്കാന്‍ ഈ കുട്ടികള്‍ക്കു കഴിയും ..അതിനുമുമ്പ് അടുത്തയാഴ്ച നടക്കുന്ന ക്ലാസ്സ്പി.ടി.എ യോഗങ്ങളില്‍ രക്ഷിതാക്കളുടെ മുമ്പില്‍ ക്ലാസ്സ് ബാലസഭ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കുഞ്ഞുങ്ങള്‍...

Subscribe to:
Posts (Atom)




























