Friday, 10 July 2015

‘ഒന്നാം തരത്തില്‍ ഒന്നാന്തരം ഇംഗ്ലീഷ്’...അതുതന്നെയാണ് ലക്ഷ്യം

ഒന്നാം തരത്തില്‍ കഴിഞ്ഞവര്‍ഷം നിലവില്‍ വന്ന ഇംഗ്ലീഷ് പുസ്തകം മുന്‍പ് ഉണ്ടായിരുന്നതിനെ അപേക്ഷിച്ച് കടുകട്ടിതന്നെയാണ്..ആകര്‍ഷകങ്ങളായ ചിത്രങ്ങളൊക്കെയുണ്ടെങ്കിലും അതിലെ നെടുനീളന്‍ വാക്യങ്ങള്‍ തുടക്കക്കാരായ കുട്ടികള്‍ക്കുമാത്രമല്ല,പരിചയസമ്പന്നരായ അധ്യാപകര്‍ക്കുപോലും എളുപ്പം വഴങ്ങുന്നവയല്ല.ഇക്കാര്യം പല വേദികളിലും ചൂണ്ടിക്കാണിച്ചപ്പോഴൊക്കെ,എല്ലാവരും ഈ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തിരുന്നു. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ‘പാട്ടുകള്‍’തെരഞ്ഞെടുത്തവരെ സമ്മതിക്കണം!(ഈ വര്‍ഷം ഇതില്‍ മാറ്റം വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കിലും രണ്ടാം തരത്തിലേക്ക് തയ്യാറാക്കിയ പുസ്തകം ഒന്നാം ക്ലാസ്സുമായി താരതമ്യം ചെയ്യുമ്പോള്‍ VERY SIMPLE...)

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കഷ്ടപ്പെട്ട് നമ്മുടെ വിദ്യാലയത്തില്‍ എത്തിച്ച കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാതിരിക്കാന്‍ പറ്റ്വോ? ..ഇവിടെ ഒന്നാം തരം മുതല്‍ത്തന്നെ നല്ല ഇംഗ്ലീഷ് ഉണ്ടെന്ന് പറഞ്ഞല്ലേ കുട്ടികളെ ഇങ്ങോട്ട് എത്തിച്ചത്! അതിനാല്‍ തല്‍ക്കാലം കുറ്റം പറച്ചില്‍ മാറ്റിവെച്ച് ‘ഒന്നാം തരം ഇംഗ്ലീഷ്’ സാധ്യമാക്കുന്നതിനെക്കുറിച്ചായി ചിന്ത....


പണ്ട് ..ആനന്ദന്‍ മാഷ് തയ്യാറാക്കിയ ഇംഗ്ലീഷ് പുസ്തകം പൊടി തട്ടിയെടുത്ത് അതിലെ ആദ്യപാഠമായ   “This is a book..., This is a book...., A book...A book....,A book ”എന്ന് താളാല്‍മകമായി പാടിക്കൊണ്ട് ക്ലാസ്സ് ആരംഭിച്ചപ്പോള്‍ കുട്ടികള്‍ക്ക് നല്ല താല്‍പ്പര്യം..ബുക്കിനു പകരം പെന്‍സി,പെന്‍,ബോക്സ്,ചോക്..എന്നിങ്ങനെ ക്ലാസ്സില്‍ കിട്ടുന്ന എല്ലാ സാധനങ്ങളും ഉപയോഗിച്ച് ഒറ്റയ്ക്കും കൂട്ടായും പാട്ട് തുടര്‍ന്നപ്പോള്‍ സംഗതി ജോര്‍...

...പിന്നീട് Ants ന്റെ പാഠത്തിലേക്ക് കടന്ന് കുട്ടികളില്‍ നിന്ന് രൂപപ്പെടുത്തിയ ടെക്സ്റ്റ് ബി.ബി.യില്‍ എഴുതി സാധാരണ പോലെ ഇങ്ങനെ വായിപ്പിച്ചപ്പോള്‍ മുമ്പുണ്ടായിരുന്ന ആവേശം കുറഞ്ഞുപോയോ എന്ന സംശയം.പിന്നീട്  പഴയ അടവ് തന്നെ പയറ്റാന്‍ തീരുമാനിച്ചു..പുതിയ രൂപത്തില്‍....

...ഇവിടെ കാണുന്നതുപോലെ ചാര്‍ട്ടില്‍ എഴുതി ‘ നല്ല’ചിത്രങ്ങളും വരച്ച് താളത്തോടെ വായിച്ചപ്പോള്‍ കുട്ടികളുടെ താല്‍പ്പര്യം വര്‍ധിച്ചു....വാക്യങ്ങള്‍ ഗ്രാഫ് തിരിച്ചറിഞ്ഞ് അവര്‍ നോട്ട് ബുക്കില്‍ പകര്‍ത്തി...അതില്‍ നിന്ന് ചില വാക്കുകള്‍ മെല്ലെ മെല്ലെ തിരിച്ചറിഞ്ഞു....

....കുട്ടികളുടെ താല്‍പ്പര്യം ഒന്നുകൂടി വര്‍ധിപ്പിക്കാന്‍ സാധിച്ചത് ഇപ്പോഴാണ്...ഇതുവരെ പഠിച്ച എല്ലാ വാക്യങ്ങളും,വാക്കുകളും ചേര്‍ത്ത് ഉഗ്രന്‍ ഒരു ‘കവിത’ തയ്യാറാക്കി..ഇങ്ങനെ,‘അനുയോജ്യമായ’ ഒരു ചിത്രവും വരച്ചു, കുട്ടികള്‍ കാണ്‍ കെ!....പിന്നെ പാട്ടും,മുദ്രാവാക്യവും ഒക്കെയായി ഉറുമ്പുകള്‍ വിലസി.....ഒന്നാന്തരം ഇംഗ്ലീഷില്‍....അടുത്തപടിയായി ഇതിലെ ചില വാക്കുകളെ വട്ടത്തിലാക്കി...അവ കുട്ടികള്‍ വശത്താക്കിയോ എന്നറിയാന്‍ ഓരോന്നിനും നമ്പര്‍ കൊടുത്തു..വണ്‍,ടു,ത്രി....എന്നിങ്ങനെ പറയുമ്പോള്‍  കുട്ടികള്‍ പലരും വാക്കുകള്‍ തിരിച്ചറിഞ്ഞ് വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം!

കുട്ടികള്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ ബോര്‍ഡില്‍ എഴുതി...വായന തുടര്‍ന്നു....പിന്നെ ഗ്രാഫിക് റീഡിംഗില്‍ നിന്ന് ഗ്രാഫിക് റൈറ്റിംഗിലേക്ക്...കുട്ടികളുടെ നോട്ട്ബുക്കില്‍ കൊച്ചുകൊച്ചു വാക്യങ്ങളും,വാക്കുകളും,ഒപ്പം നല്ല ചിത്രങ്ങളും....ഇങ്ങനെ തന്നെ ബാക്കി ഭാഗങ്ങളെയും പാട്ടിലാക്കി നോക്കട്ടെ.. ...ഇംഗ്ലീഷ് ഒന്നാന്തരമാക്കാന്‍.

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. അഭിനന്ദനങ്ങള്.

    ReplyDelete
  3. നന്നായിരിക്കുന്നു സാര്‍...ഇത്തരം അന്വേഷണങ്ങള്‍ തന്നെയാണ് പങ്കുവെക്കപ്പെടേണ്ടത്....താങ്കളുടെ സേവനം ചെറുവത്തൂര്‍ ഉപജില്ലക്ക് ലഭിച്ചത് ഭാഗ്യമായി കരുതുന്നു

    ReplyDelete