Wednesday, 29 July 2015

കന്നിവോട്ട് കമ്പ്യൂട്ടറില്‍...സ്കൂള്‍ ലീഡര്‍ തെരഞ്ഞെപ്പ് ആവേശമായി.



  ഒന്നുമുതല്‍  നാലുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളെയും വോട്ടര്‍മാരാക്കിക്കൊണ്ട്   കയ്യൂര്‍ ഗവ.എല്‍.പി.സ്കൂളില്‍ സംഘടിപ്പിച്ച സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പില്‍ ആദിത്യ രവീന്ദ്രന് ഉജ്ജ്വല വിജയം.തൊട്ടടുത്ത കൂട്ടുകാരി ശ്രേയയെക്കാള്‍ 38 വോട്ടുകള്‍ കൂടുതല്‍ നേടിക്കൊണ്ടാണ് ആദിത്യ തന്റെ ‘ജനപിന്തുണ‘ തെളിയിച്ച് സ്കൂളിലെ താരമായത്.ആകെ പോള്‍ ചെയ്ത 79 വോട്ടുകളില്‍ 53 വോട്ടും ആദിത്യയ്ക്കായിരുന്നു ലഭിച്ചത്.മറ്റു സ്ഥാനാര്‍ഥികളായ ശ്രേയയ്ക്ക് 15ഉം,അമ്യ് തയ്ക്ക് 11ഉം വോട്ടുകള്‍ കിട്ടി.കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ ‘ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം‘ ഉപയോ ഗിച്ചായിരുന്നു വോട്ടെടുപ്പ്.അങ്ങനെ ആദ്യ വോട്ട് തന്നെ ഇലക്ട്രൊണിക് വോട്ടായി മാറ്റാനുള്ള ഭാഗ്യം കയ്യൂരിലെ കുരുന്നുകള്‍ക്ക് ലഭിച്ചു.

 ഒരു പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളോടെയും സംഘടിപ്പിച്ച സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി.
 പോളിംഗ് ഉദ്യോഗസ്ഥരും,പൊലീസും,വോട്ടര്‍മാരും എല്ലാം കുട്ടികള്‍ തന്നെ. തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ വൊട്ടെണ്ണി ഫലം പഖ്യാപിക്കുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും പരിചയപ്പെടാനുള്ള അവസരമാണ് ഇതുവഴി കുട്ടികള്‍ക്ക് ലഭിച്ചത്.
 സ്കൂളിലെ സീനിയര്‍ അധ്യാപകന്‍ ഭാസകരന്‍ മാസ്റ്റര്‍ക്കായിരുന്നു തെരഞ്ഞെടുപ്പിന്റെ മുഖ്യചുമതല.ഒപ്പം അധ്യാ‍പികമാരായ രതി.പി.വി,ഉഷാകുമാരി.കെ,സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് അംഗം പ്രസീന,പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ എന്നിവരും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായി.
 ഇതിന്റെ തുടര്‍ച്ചയായി മോക് പാര്‍ലമെന്റ് സംഘടിപ്പിച്ച് , സ്കൂള്‍ പാര്‍ലമെന്റ് പ്രവര്‍ത്തനം ശക്തമാക്കാനും പരിപാടിയുണ്ട്.   



No comments:

Post a Comment