മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും,എസ്.സി, എസ്.ടി, ബി.പി.എല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും മാത്രമേ സര്‍ക്കാര്‍ കണക്കനുസരിച്ച് സൌജന്യയൂനിഫോമിന് അര്‍ഹതയുള്ളൂ .അതിനുള്ള തുക മത്രമാണ് എസ്.എസ്.എ യില്‍ നിന്നും കിട്ടിയത്...എന്നാല്‍ കുട്ടികളെ ഇങ്ങനെ തരം തിരിച്ച് കുറച്ചുപേരെ ഒഴിവാക്കുന്നതിനോട് അധ്യാപക-രക്ഷാകര്‍ത്യ് സമിതിക്ക് യോജിപ്പില്ല.അതിനാല്‍ മുഴുവന്‍ കുട്ടികള്‍ക്കും രണ്ടുജോടി യൂണിഫോം സൌജന്യമായി നല്‍കണമെന്ന് പി.ടി.എ തീരുമാനിച്ചു...അധികം വേണ്ടിവരുന്ന തുക വഹിക്കാന്‍ അവര്‍ തയ്യാറായി.....തുണി വാങ്ങി സ്കൂളില്‍ എത്തിച്ചു...വൈകുന്നേരം ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ വെച്ച് പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍ യുനിഫോം വിതരണം ഉല്‍ഘാടനം ചെയ്തു....സ്കൂള്‍ വിടുന്നതിനുമുമ്പ് ഓരോകുട്ടിക്കുമുള്ള യൂണിഫോം കവറുകളിലാക്കി ക്ലാസ്സ്ടീച്ചര്‍മാര്‍ കുട്ടികള്‍ക്കു നല്‍കി...കുഞ്ഞുങ്ങള്‍ പുസ്തകസഞ്ചിക്കൊപ്പം യൂണിഫോം സഞ്ചിയുമായി സന്തോഷപൂര്‍വം വീടുകളിലേക്ക്...
No comments:
Post a Comment