‘’ഇനിയൊരു യുദ്ധം വേണ്ടാ...ഇനിയൊരു യുദ്ധം വേണ്ടാ....നാഗസാക്കികളിനിവേണ്ടാ ....ഹിരോഷിമാകള്‍ ഇനിവേണ്ടാ..ഇനിയൊരു യുദ്ധം വേണ്ടിവിടെ..” കുഞ്ഞുകണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ശബ്ദം കയ്യൂരിനെ പ്രകമ്പനം കൊള്ളിച്ചു... പ്ലക്കാര്‍ഡുകളും കയ്യിലേന്തി,ചുരുട്ടിയ മുഷ്ടികള്‍ വാനിലുയര്‍ത്തി,സ്മരണകളിരമ്പുന്ന കയ്യൂരിന്റെ മണ്ണിലൂടെ കുഞ്ഞുങ്ങള്‍ അണിയണിയായി മുന്നോട്ടു നീങ്ങുന്ന കാഴ്ച മുതിര്‍ന്നവരെയും ആവേശം കൊള്ളിച്ചു.ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി ബാലസംഘം പ്രവര്‍ത്തകര്‍ നല്‍കിയ യുദ്ധവിരുദ്ധസന്ദേശം ആലേഖനം ചെയ്ത ബാഡ്ജും ധരിച്ചാണ് കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളിലെ കുരുന്നുകള്‍ യുദ്ധവിരുദ്ധറാലിയില്‍ അണിനിരന്നത്.രാവിലെ നടന്ന അസംബ്ലിയില്‍ അധ്യാപകന്‍ പരിചയപ്പെടുത്തിയ മുദ്രാഗീതത്തിനു ക്ലാസ്സ് മുറിയില്‍ വെച്ച് കുട്ടികള്‍ തന്നെ കൂട്ടിച്ചേര്‍ത്ത വരികളാണ് അവര്‍ റാലിയില്‍ ചൊല്ലിയത്..പ്ലക്കാര്‍ഡുകളും കുട്ടികള്‍ തന്നെ തയ്യാറാക്കുകയായിരുന്നു...‘യുദ് ധത്തിന്റെ ഇരകളാവാന്‍...മതഭീകരതയുടെ കരുക്കളാവാന്‍..ഞങ്ങള്‍ക്ക് മനസ്സില്ല’ എന്ന പ്രഖ്യാപനം , യുദ്ധക്കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവിക്കനുള്ള അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗം തന്നെയായിരുന്നു.. ജാഥയ്ക്കുശേഷം നടന്ന കൂടിയിരിപ്പില്‍, പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ പറഞ്ഞ സഡാക്കോയുടെ കഥയും,ഹിരോഷിമാ ബോമ്പ് സ്ഫോടനത്തിന്റെ ഭീകരാനുഭവങ്ങളും കുട്ടികളുടെ കണ്ണുകളെ ഈറനണിയിച്ചു.ഒപ്പം സഡാക്കോയുടെ കൂട്ടുകാരികളുടെയും,മലാലയുടെയും പോരാട്ടങ്ങള്‍ കുട്ടികളെ ആവേശം കൊള്ളിച്ചു..അവര്‍ ഒന്നടങ്കം ഒരിക്കല്‍ക്കൂടി ഏറ്റുവിളിച്ചു..;ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട‘.സ്കൂള്‍ ലീഡര്‍ ആദിത്യ രവീന്ദ്രന്‍,ഡെപ്യൂട്ടി ലീഡര്‍ ശ്രേയ ആര്‍.ഗോപാല്‍ അധ്യാപികമാരായ ഉഷാകുമാരി.കെ,രതി.പി.വി,സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പംഗം പ്രസീന എന്നിവര്‍ പരിപാടിക്ക് നേത്യ് ത്വം നല്‍കി.
No comments:
Post a Comment