കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത്, പി.ഒ കയ്യൂര്‍, കാസര്‍ഗോഡ് ജില്ല, പിന്:671313 ഫോണ്‍:04672231569
Tuesday, 21 July 2015
മുഴുവന്‍ കുട്ടികള്‍ക്കും രണ്ടുജോടി യൂണിഫോം...എ.പി.എല്‍,ബി.പി.എല്‍ വ്യത്യാസമില്ലാതെ.
Sunday, 19 July 2015
G L P S KAYYUR-'VISION 2022'
ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സ്കൂളിന്റെ സമഗ്രവികസന ത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും കര്‍മ്മപരിപാടികളും ചര്‍ച്ചചെയ്യാനായി 19.07.2015 നു ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഹാളില്‍ സംഘടിപ്പിച്ച ജനകീയക്കൂട്ടായ്മ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ബാലക്യ് ഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് കെ,രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.‘കയ്യൂര്‍ ജി.എല്‍.പി.എസ്- വിഷന്‍ 2022‘ചെറുവത്തൂര്‍ ബി.പി.ഒ ഇന്‍ ചാര്‍ജ് മഹേഷ്കുമാര്‍ പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു.കൂട്ടായ്മയില്‍ വെച്ച് രൂപീകരിക്കപ്പെട്ട വിദ്യാലയവികസനസമിതി ഉടന്‍ എറ്റെടുക്കേണ്ട പ്രവര്‍ത്തനപരിപാടികള്‍ പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.പത്മാവതി,പി.കുഞ്ഞിക്കണ്ണന്‍,മുന്‍ പഞ്ചായത്തംഗം ടി.ദാമോദരന്‍,മദര്‍ പി.ടി.എ പ്രസിഡണ്ട് ചിത്രലേഖ.കെ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പൂര്‍വ വിദ്യാര്‍ഥി സംഘടനാ സെക്രട്ടറി കെ.രവീന്ദ്രന്‍,മുന്‍ പി.ടി.എ പ്രസിഡണ്ട് വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ഥികളില്‍ നിന്നും,രക്ഷിതാക്കളില്‍ നിന്നും,നാട്ടുകാരില്‍നിന്നുമായി10 ലക്ഷം രൂപയുടെ വിദ്യാലയവികസനനിധി സമാഹരിക്കാനും,നവമ്പര്‍ 14നുമുമ്പ് മുഴുവന്‍ ക്ലാസ്സുകളിലും ലാപ്ടോപ്,എല്‍.സി.ഡി പ്രൊജക്റ്റര്‍,ഇന്റര്‍നെറ്റ് കണക് ഷന്‍ ഇവ ലഭ്യമാക്കിക്കൊണ്ട് ഐ.ടി അധിഷ്ഠിത ക്ലാസ്സ്മുറികള്‍ എന്ന സങ്കല്‍പ്പം പൂര്‍ണ്ണ അര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കനുംഗുണമേന്മയുള്ള വിദ്യാഭ്യാസം മുഴുവന്‍ കുട്ടികള്‍ക്കും ഉറപ്പുവരുത്താനും കൂട്ടായ്മയില്‍ ധാരണയായി..മുന്നൊരുക്കം എന്ന നിലയില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ ബാച്ച് അടിസ്ഥാനത്തിലുള്ള ഒത്തുചേരല്‍-‘ഒന്നാംക്ലാസ്സില്‍ ഒരുവട്ടംകൂടി‘- സംഘടിപ്പിക്കും...ആദ്യ സംഗമം അധ്യാപകദിനമായ സപ്തംബര്‍ 5ന്..തുടര്‍ന്ന് ഒക്ടോബര്‍ 2ന്‍ വിദ്യാലയത്തിന്റെ കാച്മെന്റ് ഏരിയയിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശിച്ച് വിവരശേഖരണം നടത്തും.നവമ്പര്‍ 1ന്‍ വിദ്യാലയ വികസനസെമിനാര്‍ സംഘടിപ്പിച്ച് സമഗ്രവിദ്യാലയവികസനപദ്ധതിക്ക് അന്തിമരൂപം നല്‍കും.... കളിസ്ഥലം,,ചുറ്റുമതില്‍,സ്കൂള്‍ ബസ്,മള്‍ട്ടി മീഡിയ റൂം,ഓപ്പണ്‍ സ്റ്റേജ്&ഒഡിറ്റോറിയം,തുടങ്ങി വിദ്യാലയത്തിന്റെ സമഗ്രവികസനം മുര്‍ത്തി വിപുലമായ സൌകര്യങ്ങള്‍ വിവിധ എജന്‍സികളുടെ സഹായത്തോടെ ഘട്ടം ഘട്ടമായി പൂര്‍ത്തീകരിക്കും. പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ വാര്‍ഡ് മെമ്പര്‍ ചെയര്‍മാനും,ഹെഡ്മാസ്റ്റര്‍ കണ്‍ വീനറുമായിക്കൊണ്ട് വിദ്യാലയവികസനസമിതി രൂപികരിച്ചു.ഉഷാകുമാരി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.
![]() |
| സ്വാഗതം:കെ.നാരായണന്‍(ഹെഡ്മാസ്റ്റര്‍) |
![]() |
| അധ്യക്ഷന്‍:കെ.രാജന്‍(പി.ടി.എ പ്രസിഡണ്ട്) |
![]() |
| സദസ്സ് |
| ഉല്‍ഘാടനം:എം.ബാലക്യ് ഷ്ണന്‍(പഞ്ചായത്ത് പ്രസിഡണ്ട്) |
![]() |
| ഉല്‍ഘാടനം:എം.ബാലക്യ് ഷ്ണന്‍(പഞ്ചായത്ത് പ്രസിഡണ്ട്) |
![]() |
| ആശംസ:പി.കുഞ്ഞിക്കണ്ണന്‍(വാര്‍ഡ് മെമ്പര്‍) |
![]() |
| ആശംസ:കെ.പത്മാവതി(വാര്‍ഡ് മെമ്പര്‍) |
![]() |
| ആശംസ:ടി.ദാമോദരന്‍(മുന്‍ പഞ്ചായത്ത് മെമ്പര്‍) |
![]() |
| വിഷന്‍ അവതരണം:മഹേഷ്കുമാര്‍(ബി.പി.ഒ ഇന്‍ ചാര്‍ജ്,ബി.ആര്‍.സി,ചെറുവത്തുര്‍) |
![]() |
| വിഷന്‍ അവതരണം:മഹേഷ്കുമാര്‍(ബി.പി.ഒ ഇന്‍ ചാര്‍ജ്,ബി.ആര്‍.സി,ചെറുവത്തുര്‍) |
Thursday, 16 July 2015
കളിക്കാം.. ..രസിക്കാം....പഠിക്കാം
രണ്ടാം ക്ലാസ്സിലെ ഗണിതപാഠപുസ്തകത്തില്‍ പത്തുകളും.ഒന്നുകളും ചേര്‍ത്ത് സംഖ്യകള്‍ രൂപീകരിക്കുന്നതിനായി ‘ഡൈസ്കളി‘യുടെ ചിത്രം ഉണ്ട്...രണ്ടു ഡൈസുകളാണ് കളിക്കാന്‍ വേണ്ടത്..ഒന്നില്‍ പത്തുകളുടെ വ്യത്യസ്ത കൂട്ടങ്ങളും മറ്റേതില്‍ ഒന്നുകളുമാണ് അടയാളപ്പെടുത്തേണ്ടത്....രണ്ടു ഡൈസുകളും എറിയുമ്പോള്‍ ഒരോന്നിനും മുകളില്‍ വരുന്ന 10 കളുടെയും 1 കളുടെയും എണ്ണം കൂട്ടിക്കിട്ടുന്ന സംഖ്യകള്‍(ഉദാ: 40+6=46) കുട്ടികള്‍ പറയണം...നോട്ടില്‍ എഴുതണം...കുറേ കുട്ടികള്‍ കളിച്ചാല്‍ ഓരോരുത്തര്‍ക്കും കിട്ടുന്ന എണ്ണത്ത ചെറുതില്‍ നിന്ന് വലുതിലേക്കോ വലുതില്‍നിന്ന് ചെറുതിലേക്കോ ക്രമീകരിക്കാം...സംഖ്യാബോധം ഉറപ്പിക്കാം...(കുട്ടികളോട് വീട്ടില്‍നിന്നും കടലാസോ,കടലാസ് കൂടുകളോ കൊണ്ട് ഡൈസ് ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചു...ഞാനും ഉണ്ടാക്കും എന്നും ആരുടേതാണ് നല്ലതെന്ന് നോക്കാമെന്നും പറഞ്ഞു...വീട്ടില്‍ പോയി തപ്പിയപ്പോള്‍ കണ്ണില്‍ ഉറ്റിക്കാന്‍ കൊണ്ടുവന്ന മരുന്നിന്റെ കുറേ കൂടുകളും കാലി കുപ്പികളും കിട്ടി....ഓരോ കൂടും കത്രിക കൊണ്ട് നെടുകെ മുറിച്ചു...ഒരു പകുതി മറ്റേ പകുതിക്കുള്ളിലേക്ക് കയറ്റി...കുപ്പിയുടെ കഴുത്ത് മുറിച്ചുകളഞ്ഞ് ബാക്കി ഭാഗവും കൂടിനുള്ളില്‍ വെച്ചു(ഉറപ്പിനുവേണ്ടി മാത്രം)..രണ്ടുഭാഗവും അടച്ചു.....പുറമേ നേരിയ പ്ലാസ്റ്റര്‍ ചുറ്റി ടൈറ്റ് ആക്കി....സ്കെച്ച് പേനകൊണ്ട് 10കളും 1കളും വരച്ചു...മനോഹരമായ ഡൈസുകള്‍ റെഡി!...ക്ലാസ്സിലെത്തിയപ്പോള്‍ കുറച്ചുകുട്ടികള്‍ കൊണ്ടുവന്നിട്ടുണ്ട്..പക്ഷേ,ഫസ്റ്റ് എനിക്കുതന്നെ!...ഞാനും കുഞ്ഞുങ്ങളും ചേര്‍ന്ന് കളി ആരംഭിച്ചു....ഉത്സാഹത്തോടെ കളിച്ചു..പിന്നെ കളിയില്‍നിന്നും കാര്യത്തിലേക്ക്.....Monday, 13 July 2015
വിദ്യാലയവികസനത്തിന് ജനകീയക്കൂട്ടായ്മ..
‘പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക’ എന്നത് മുഴുവന്‍ ജനങ്ങളുടെയും ഉത്തരവാദിത്തമാണ്... പ്രസംഗത്തിനപ്പുറം മാത്യ് കാപരമായ പ്രവര്‍ത്തനങ്ങളാണ് ഇതിനാവശ്യം..പൊതുവിദ്യാലയങ്ങളില്‍ത്തന്നെ മക്കളെ പഠിപ്പിക്കും എന്ന് മുഴുവന്‍ അധ്യാപകരും,സര്‍ക്കാര്‍ ജീവനക്കാരും,രാഷ്ട്രീയ പ്രവര്‍ത്തകരും ,പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ഉറച്ച തീരുമാനം എടുക്കണം...അത് മറ്റുള്ളവര്‍ക്ക് പ്രേരണയാകുമെന്ന് ഉറപ്പ്.... ഒപ്പം തങ്ങളുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയങ്ങളുടെ ഉന്നമനത്തിനുവേണ്ടി വിദ്യാലയത്തോടൊപ്പം നിന്ന് പ്രവര്‍ത്തിക്കണം....മാറിനിന്ന് കുറ്റം പറയുകയല്ല,കൂടെനിന്ന് തിരുത്തുകയാണ് വേണ്ടത്....അങ്ങനെയെങ്കില്‍ തീര്‍ച്ചയായും പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയിലൂടെ മുന്നേറും....ഇവിടെ, ഈ കൂട്ടായ്മയുടെ ലക്ഷ്യവും അതുതന്നെയാണ്...‘കയ്യൂരിലെ മുഴുവന്‍ കുട്ടികളും കയ്യൂര്‍ സ്കൂളില്‍ത്തന്നെ പഠിക്കും’ എന്ന് ഉറപ്പുവരുത്തുക...മെച്ചപ്പെട്ട വിദ്യാഭാസം മുഴുവന്‍ കുട്ടികള്‍ക്കും ലഭ്യമാക്കുക....അതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുക..എന്നും..എപ്പോഴും.......ഈ കൂട്ടായ്മയിലേക്ക് ഏവര്‍ക്കും സ്വാഗതം
Friday, 10 July 2015
‘ഒന്നാം തരത്തില്‍ ഒന്നാന്തരം ഇംഗ്ലീഷ്’...അതുതന്നെയാണ് ലക്ഷ്യം
| പണ്ട് ..ആനന്ദന്‍ മാഷ് തയ്യാറാക്കിയ ഇംഗ്ലീഷ് പുസ്തകം പൊടി തട്ടിയെടുത്ത് അതിലെ ആദ്യപാഠമായ “This is a book..., This is a book...., A book...A book....,A book ”എന്ന് താളാല്‍മകമായി പാടിക്കൊണ്ട് ക്ലാസ്സ് ആരംഭിച്ചപ്പോള്‍ കുട്ടികള്‍ക്ക് നല്ല താല്‍പ്പര്യം..ബുക്കിനു പകരം പെന്‍സി,പെന്‍,ബോക്സ്,ചോക്..എന്നിങ്ങനെ ക്ലാസ്സില്‍ കിട്ടുന്ന എല്ലാ സാധനങ്ങളും ഉപയോഗിച്ച് ഒറ്റയ്ക്കും കൂട്ടായും പാട്ട് തുടര്‍ന്നപ്പോള്‍ സംഗതി ജോര്‍... |
Monday, 6 July 2015
ജൂലൈ 5 ബഷീര്‍ ചരമദിനം-പുസ്തക പരിചയം,സി.ഡി പ്രദര്‍ശനം.....

ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി.സ്കൂളില്‍ സംഘടിപ്പിച്ച പരിപാടികളെക്കുറിച്ച് ഇന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്ത അസംബ്ലിയില്‍ വായിച്ചുകൊണ്ടായിരുന്നു വൈക്കം മുഹമ്മദ് ബഷീറിനെയും അദ്ദേഹത്തിന്റെ ക്യ് തികളെയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയത്..തുടര്‍ന്ന് രണ്ടാം ക്ലാസ്സിലെ നേഘയുടെ വക ഒരു കൊച്ചു പ്രംഗവും...ക്ലാസ്സ് തലത്തില്‍ ചുമര്‍പത്രവും പതിപ്പും തയ്യാറാക്കാനാവശ്യമായ നിര്‍ദേശങ്ങളും നല്‍കി...വെള്ളിയാഴ്ച ബഷീര്‍ ക്വിസ് നടത്താനും ധാരണയായി...ഉച്ചയ്ക്കു ശേഷം 3 മണിക്ക് ബഷീറിനെക്കുറിച്ചുള്ള സി.ഡി പ്രദര്‍ശിപ്പിച്ചു...ഒപ്പം ബഷീറിന്റെ ‘ഒരു മനുഷ്യന്‍’ എന്ന കഥയെ ആസ്പദമാക്കി ദൂരദര്‍ശന്‍ നിര്‍മ്മിച്ച ഹ്രസ്വ ചലച്ചിത്രവും കാണിച്ചു..എല്‍.സി.ഡി പ്രൊജക്റ്റര്‍ ഉപയോഗിച്ചുള്ള സിനിമാപ്രദര്‍ശനം കുട്ടികള്‍ക്ക് ഏറെ ഇഷ്ടമായി...സ്കൂള്‍ലൈബ്രറിയിലുള്ള ഏതാനും ബഷീര്‍ ക്യ് തികളും പരിചയപ്പെടുത്തി...ഇത്രയുമായപ്പോഴേക്കും കഥകളുടെ സുല്‍ത്താനും,സുല്‍ത്താന്റെ കഥാപാത്രങ്ങളും കുറച്ചുപേരുടെയെങ്കിലും മനസ്സില്‍ സ്ഥാനം പിടിച്ചിരിക്കണം...വെള്ളിയാഴ്ചവരെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍കൂടിയാകുമ്പോള്‍ ബേപ്പൂര്‍ സുല്‍ത്താന്‍ കുഞ്ഞുങ്ങളുടെയുള്ളില്‍ ‘ഇമ്മിണി ബല്യ ബഷീര്‍’ആയി നിറഞ്ഞുനില്‍ക്കും..തീര്‍ച്ച.Thursday, 2 July 2015
‘മരമുത്തശ്ശി മരമുത്തശ്ശി തണലു തരുന്നൊരു മുത്തശ്ശി....’
.....മുത്തശ്ശിമരത്തില്‍ നിന്നും താഴെവീണത് ഒരു പഴുത്ത ഇലയായിരുന്നു..എന്തായിരിക്കും അതിന്റെ നിറം എന്ന ചോദ്യത്തിന് മഞ്ഞ,കാപ്പി എന്നിങ്ങനെയാണ് കുട്ടികള്‍ ഉത്തരം പറഞ്ഞത്...ക്ലാസ്സ്മുറിയുടെ അടുത്തുള്ള മരച്ചുവട്ടില്‍ വീണ ഇത്തരം ഇലകള്‍ കുട്ടികള്‍ കണ്ടിട്ടുണ്ട്....ഞാന്‍ പുറത്തുപോയി ജാതിമരത്തിന്റെ വലിയൊരു പച്ചിലയും മാവിന്റെ ഒരു പഴുത്തിലയും കാണിച്ച് കുട്ടികളോട് ചോദിച്ചു,“രണ്ടിലകളും തമ്മില്‍ എന്തെല്ലാം വ്യത്യാസങ്ങളുണ്ടെന്ന് നോട്ടില്‍ എഴുതാമോ?” ചില സൂചനകള്‍ കൂടി നല്‍കിയപ്പോള്‍ വലുപ്പം,ആക്യ് തി,നിറം,മിനുസം,മണം...എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ കുട്ടികള്‍ കണ്ടെത്തിയെഴുതി...ഇതിനിടയില്‍ ഇലകള്‍ തൊട്ടുനോക്കാനും,മണത്തുനോക്കാനും
ഒക്കെയുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി...നിരീക്ഷണത്തിന്റെ വ്യത്യസ്തമായ തലങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഇതുവഴി കഴിഞ്ഞു...എല്ലാ സസ്യങ്ങളുടെയും ഇലകള്‍ ഒരുപോലെയല്ലെന്നും,പലകാര്യത്തിലും ഇലകള്‍ തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടെന്നും ഉള്ള നിഗമനത്തില്‍ എത്തിച്ചേരാന്‍ കുട്ടികള്‍ക്ക് പ്രയാസമുണ്ടായില്ല.....മുത്തശ്ശിമരം കുട്ടികള്‍ക്ക് പഠിപ്പിച്ച ഇലകള്‍കൊണ്ടുള്ള കളിപ്പാട്ടനിര്‍മ്മാണക്കളിയെക്കുറിച്ച് പറ ഞ്ഞപ്പോള്‍ തങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍
കുട്ടികളും പങ്കുവെച്ചു.....അടുത്തദിവസം ഇലകള്‍കൊണ്ടുള്ള വ്യത്യസ്തമായ കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കിക്കൊണ്ടാണ് എല്ലാ കുട്ടികളും ക്ലാസ്സില്‍ എത്തിയത്...എല്ലാം പ്രദര്‍ശിപ്പിച്ച് ലിസ്റ്റ് ചെയ്തു...ക്ലാസ്സില്‍ വെച്ചുതന്നെ ചിലവ ഉണ്ടാക്കി....നിര്‍മ്മാണ രീതികള്‍ ചര്‍ച്ച ചെയ്തു...ഓരോരുത്തരും കൊണ്ടുവന്ന കളിപ്പാ ട്ടങ്ങള്‍ എത്രവീതം?ആരാണു കൂടുതല്‍ ഉണ്ടാക്കിയത്?.......ഈ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ ഭാഷയും,ഗണിതവും,പരിസരപഠനവും,കല-പ്രവ്യ് ത്തിപരിചയപഠനവും എല്ലാം ചേര്‍ന്ന യഥാര്‍ഥ
ഉദ്ഗ്രഥിതപഠനം സാധ്യമാവുകയായിരുന്നു ഞങ്ങളുടെ കൊച്ചു ക്ലാസ്സ് മുറിയില്‍....തുടര്‍ന്നുവന്ന പ്രവര്‍ത്തനത്തില്‍ കടലാസ് പൂക്കള്‍ നിര്‍മ്മിക്കുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ ‘എന്റെ അമ്മയ്ക്കറിയാം’എന്ന് ചിലര്‍ പറഞ്ഞു...അമ്മമാര്‍ ഉണ്ടാക്കിക്കൊടുത്ത കടലാസ്പൂക്കള്‍ അടുത്തദിവസം ക്ലാസ്സില്‍ എത്തി...മരത്തിലും ഡിസ്പ്ലെ ബോര്‍ഡിലുമായി എല്ലാം ക്രമീകരിച്ചു......മുത്തശ്ശിമരം പറഞ്ഞുകൊടുത്ത കഥയുടെ ബാക്കി കുട്ടികള്‍ പൂരിപ്പിച്ചപ്പോള്‍ കഥാപൂരണത്തിനപ്പുറം മരം നശിപ്പിക്കുന്നവര്‍ക്കെതിരായ സന്ദേശംകൂടി കുട്ടികളില്‍ എത്തുകയായിരുന്നു....അവസാനമായി മുത്തശ്ശിമരത്തെക്കുറിച്ചുള്ള പാട്ടിന്റെ വരികള്‍ കുട്ടികള്‍തന്നെ കൂട്ടിച്ചേര്‍ത്തപ്പോള്‍ മരം കൊണ്ടുള്ള പ്രയോജനങ്ങള്‍ ഒന്നൊന്നായി വിവരിക്കാന്‍ കുട്ടികള്‍ക്കായി... “മരമുത്തശ്ശി മരമുത്തശ്ശി നമ്മുടെ സ്വന്തം മുത്തശ്ശി തണലുതരുന്നൊരു മുത്തശ്ശി , നമ്മുടെ സ്വന്തം മുത്തശ്ശി.” ......................... പഴം തരുന്നൊരു മുത്തശ്ശി, വിറകുതരുന്നൊരു മുത്തശ്ശി. ഉണ്ണിക്കുട്ടനു ഊഞ്ഞാല്‍ കെട്ടാന്‍ കൊമ്പു തരുന്നൊരു മുത്തശ്ശി.... .......
.ഇങ്ങനെ സുന്ദരമായ എത്രയെത്ര വരികള്‍!
ഉദ്ഗ്രഥിതപഠനം സാധ്യമാവുകയായിരുന്നു ഞങ്ങളുടെ കൊച്ചു ക്ലാസ്സ് മുറിയില്‍....തുടര്‍ന്നുവന്ന പ്രവര്‍ത്തനത്തില്‍ കടലാസ് പൂക്കള്‍ നിര്‍മ്മിക്കുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ ‘എന്റെ അമ്മയ്ക്കറിയാം’എന്ന് ചിലര്‍ പറഞ്ഞു...അമ്മമാര്‍ ഉണ്ടാക്കിക്കൊടുത്ത കടലാസ്പൂക്കള്‍ അടുത്തദിവസം ക്ലാസ്സില്‍ എത്തി...മരത്തിലും ഡിസ്പ്ലെ ബോര്‍ഡിലുമായി എല്ലാം ക്രമീകരിച്ചു......മുത്തശ്ശിമരം പറഞ്ഞുകൊടുത്ത കഥയുടെ ബാക്കി കുട്ടികള്‍ പൂരിപ്പിച്ചപ്പോള്‍ കഥാപൂരണത്തിനപ്പുറം മരം നശിപ്പിക്കുന്നവര്‍ക്കെതിരായ സന്ദേശംകൂടി കുട്ടികളില്‍ എത്തുകയായിരുന്നു....അവസാനമായി മുത്തശ്ശിമരത്തെക്കുറിച്ചുള്ള പാട്ടിന്റെ വരികള്‍ കുട്ടികള്‍തന്നെ കൂട്ടിച്ചേര്‍ത്തപ്പോള്‍ മരം കൊണ്ടുള്ള പ്രയോജനങ്ങള്‍ ഒന്നൊന്നായി വിവരിക്കാന്‍ കുട്ടികള്‍ക്കായി... “മരമുത്തശ്ശി മരമുത്തശ്ശി നമ്മുടെ സ്വന്തം മുത്തശ്ശി തണലുതരുന്നൊരു മുത്തശ്ശി , നമ്മുടെ സ്വന്തം മുത്തശ്ശി.” ......................... പഴം തരുന്നൊരു മുത്തശ്ശി, വിറകുതരുന്നൊരു മുത്തശ്ശി. ഉണ്ണിക്കുട്ടനു ഊഞ്ഞാല്‍ കെട്ടാന്‍ കൊമ്പു തരുന്നൊരു മുത്തശ്ശി.... .......
.ഇങ്ങനെ സുന്ദരമായ എത്രയെത്ര വരികള്‍!
Subscribe to:
Posts (Atom)




















