Wednesday 22 June 2016

തെരഞ്ഞെടുപ്പില്‍ വിജയിച്ചു..അമേയ സ്കൂള്‍ ലീഡറായി.

വോട്ടര്‍മാരുടെ നീണ്ട ക്യൂ..
വോട്ടേഴ്സ് റജിസ്റ്ററില്‍ ഒപ്പുവയ്ക്കുന്ന വോട്ടര്‍..
വിരലില്‍ മഷി പുരട്ടിയഷേഷം മതി വോട്ട്..

......ഇന്നലെ നടന്ന സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ചെയ്ത 88 വോട്ടില്‍ 41ഉം നേടി നാലാം ക്ലാസ്സിലെ അമേയ എസ് രാജ് വിജയിച്ചു.മറ്റു സ്ഥാനാര്‍ഥികളായ നിവേദ് ലക്ഷ്മണന്33ഉം ആര്‍ദ്ര.ആര്‍.സുരേഷിന്14ഉം വോട്ടുകള്‍ ലഭിച്ചു.ലാപ്ടോപ്പ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമാക്കി മാറ്റി,പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാവിധ ചട്ടവട്ടങ്ങളും പാലിച്ചുകൊണ്ടു നടന്ന വോട്ടെടുപ്പില്‍ പ്രിസൈഡിംഗ് ഓഫീസര്‍,പോളിംഗ് ഓഫീസര്‍മാര്‍,പൊളിംഗ് ഏജന്റ്സ്,പോലീസ് എല്ലാം കുട്ടികള്‍ തന്നെയായിരുന്നു..
ഇവര്‍ സ്ഥാനാര്‍ഥികള്‍...നിവേദ് ലക്ഷ്മണന്‍, അമേയ.എസ്.രാജ്, ആര്‍ദ്ര.ആര്‍.സുരേഷ്



 വോട്ടെടുപ്പ് പൂര്‍ത്തിയായശേഷം,മുഴുവന്‍ കുട്ടികള്‍ക്കും മുമ്പില്‍ വലിയ  
സ്ക്രീനില്‍ ഫലം തെളിഞ്ഞപ്പോള്‍ പ്രിയപ്പെട്ട സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ കൂട്ടുകാര്‍ ആഹ്ലാദാരവം മുഴക്കി.തുടര്‍ന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ലീഡര്‍ അമേയ കൂട്ടുകാര്‍ക്ക് നന്ദി പറഞ്ഞു.മറ്റു സ്ഥാനാര്‍ഥികളായ നിവേദും,ആര്‍ദ്രയും അമേയയെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു...അമേയയുടെ നേത്യ് ത്വത്തില്‍ രൂപീകരിക്കുന്ന പുതിയ മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് നിവേദും ആര്‍ദ്രയുമായിരിക്കുമെന്ന പ്രഖ്യാപനം ജനാധിപത്യത്തിന്റെ പുത്തന്‍ മാത്യ് കയായിരിക്കും..ജൂണ്‍ 30നു മുമ്പ് പുതിയ മന്തിസഭ അധികാരമേല്‍ക്കും..







    

No comments:

Post a Comment