

ഒരു പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളോടെയും സംഘടിപ്പിച്ച സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി.
പോളിംഗ് ഉദ്യോഗസ്ഥരും,പൊലീസും,വോട്ടര്‍
സ്കൂളിലെ സീനിയര്‍ അധ്യാപകന്‍ ഭാസകരന്‍ മാസ്റ്റര്‍ക്കായിരുന്നു തെരഞ്ഞെടുപ്പിന്റെ മുഖ്യചുമതല.ഒപ്പം അധ്യാപികമാരായ രതി.പി.വി,ഉഷാകുമാരി.കെ,സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് അംഗം പ്രസീന,പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ എന്നിവരും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായി.
ഇതിന്റെ തുടര്‍ച്ചയായി മോക് പാര്‍ലമെന്റ് സംഘടിപ്പിച്ച് , സ്കൂള്‍ പാര്‍ലമെന്റ് പ്രവര്‍ത്തനം ശക്തമാക്കാനും പരിപാടിയുണ്ട്.