അടുത്ത അധ്യയനവര്‍ഷം ഒന്നാം ക്ലാസ്സില്‍ ചേരുന്നതിനുള്ള അപേക്ഷാഫോറവുമായി അച്ഛനമ്മമാര്‍ക്കൊപ്പം21 കുഞ്ഞുങ്ങള്‍ വേദിയിലെത്തിയപ്പോള്‍ കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളിലെ മികവുത്സവത്തിനും വാര്‍ഷികാഘോഷത്തിനും വേറിട്ടരീതിയിലുള്ള തുടക്കം.രക്ഷിതാക്കളില്‍നിന്ന് അപേക്ഷാഫോറം സ്വീകരിച്ചുകൊണ്ട്,കുഞ്ഞുങ്ങളോ ട് കുശലം പറഞ്ഞ് കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡണ്ടും സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ എം.രാജഗോപാലന്‍ മികവുത്സവവും വാര്‍ഷികാഘോഷവും ഉല്‍ഘാടനം ചെയ്തു.
സ്കൂളിന്റെ സമഗ്രവികസനം മുന്നില്‍ കണ്ട് തയ്യാറാക്കിയ ‘വിഷന്‍ 2022’പടിപടിയായി യാഥാര്‍ഥ്യമാകുമ്പോള്‍ അന്തര്‍ദേശീയ നിലവാരമുള്ള വിദ്യാലയമായി നമ്മുടെ വിദ്യാലയവും മാറുമെന്നും,അതിനാല്‍ മുഴുവന്‍ രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഈ വിദ്യാലയത്തില്‍ത്തന്നെ ചേര്‍ത്തുപഠിപ്പിക്കാന്‍ തയ്യാറാവണമെന്നും,അതുവഴി പൊതുവിദ്യാഭ്യാസ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും ശ്രീ.രാജഗോപാലന്‍ അഭ്യര്‍ഥിച്ചു. ‘കയ്യൂരിലെ കുഞ്ഞുങ്ങള്‍ കയ്യൂര്‍ സ്കൂളില്‍ത്തന്നെ’ എന്ന സന്ദേശവുമായി വിദ്യാലയവികസനസമിതിയുടെയും,അധ്യാപക-രക്ഷാകര്‍ത്യ് സമിതിയുടെയും നേത്യ് ത്വത്തില്‍ നടത്തിയ എന്‍ റോള്‍മെന്റ് ക്യാമ്പെയിനിന്റെ ഭാഗമായാണ് ഒന്നാം ക്ലാസ്സിലെ അഡ്മിഷന്‍ നേരത്തേതന്നെ നടത്താന്‍ സാധിച്ചത്.മെയ് ആദ്യവാരത്തോടെ കൂടുതല്‍ കുട്ടികള്‍ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം തേടിയെത്തുമെന്ന പ്രതീക്ഷയും സ്കൂള്‍ അധിക്യ് തര്‍ പ്രകടിപ്പിച്ചു.

പഞ്ചായത്ത് മെമ്പര്‍ പി.പി.മോഹനനന്‍ ഉല്‍ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ഉപജില്ലാ-ജില്ലാ മേളകളില്‍ മികവുതെളിയിച്ച കുട്ടികള്‍ക്കുള്ള ഉപഹാരവിതരണം കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍ പേഴ്സണ്‍ രജനി.കെ.പി നിര്‍വഹിച്ചു. ‘വിദ്യാലയവികസനത്തിന് വിഷന്‍2022‘ ഡോക്യുമെന്റിന്റെ പ്രകാശനം മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.ബാലക്യ് ഷ്ണന്‍ നിര്‍വഹിച്ചു.പ്രധാനാധ്യാപകന്‍ കെ. നാരായണന്‍ വിദ്യാലയപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മുന്‍ പഞ്ചായത്ത് മെമ്പര്‍ ടി.ദാമോദരന്‍,മദര്‍ പി.ടി.എ പ്രസിഡണ്ട് ചിത്രലേഖ.കെ,പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡണ്ട് കെ.രവീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി.ഭാസ്കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ രൂപപ്പെടുത്തിയ ഇംഗ്ലീഷ് സ്കിറ്റ്,കൊറിയോഗ്രാഫ്,സംഘഗാനം, മോണോആക്റ്റ് തുടങ്ങിയ ഇനങ്ങള്‍ മികവിന്റെ നേര്‍ക്കാഴ്ചകളായി വേദിയില്‍ എത്തിയപ്പോള്‍ കുഞ്ഞുങ്ങളുടെ പ്രകടനത്തില്‍ രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും പൂര്‍ണ്ണ സംത്യ് പ്തി.ആണ്‍,പെണ്‍ വ്യത്യാസമില്ലാതെ സ്കൂളിലെ മുഴുവന്‍ കുട്ടികളും അണി നിരന്ന ‘ന്യ് ത്തനിശ‘ കാണികള്‍ക്ക് ഹരം പകര്‍ന്നു.മയ്യിച്ച സ്വദേശിയായ ജയശ്രിയായിരുന്നു കുട്ടികളെ ന്യ് ത്തം പരിശീലിപ്പിച്ചത്. കയ്യൂര്‍,പലോത്ത്,അടുവേനി അങ്കണവാടികളിലെ കുഞ്ഞുങ്ങളുടെ കലാപരിപാടികളും വാര്‍ഷികാഘോഷത്തിനു കൊഴുപ്പേകി.
No comments:
Post a Comment