കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത്, പി.ഒ കയ്യൂര്‍, കാസര്‍ഗോഡ് ജില്ല, പിന്:671313 ഫോണ്‍:04672231569
Friday, 24 June 2016
Wednesday, 22 June 2016
തെരഞ്ഞെടുപ്പില്‍ വിജയിച്ചു..അമേയ സ്കൂള്‍ ലീഡറായി.
വോട്ടര്‍മാരുടെ നീണ്ട ക്യൂ.. |
വോട്ടേഴ്സ് റജിസ്റ്ററില്‍ ഒപ്പുവയ്ക്കുന്ന വോട്ടര്‍.. |
വിരലില്‍ മഷി പുരട്ടിയഷേഷം മതി വോട്ട്.. |
ഇവര്‍ സ്ഥാനാര്‍ഥികള്‍...നിവേദ് ലക്ഷ്മണന്‍, അമേയ.എസ്.രാജ്, ആര്‍ദ്ര.ആര്‍.സുരേഷ് |
സ്ക്രീനില്‍ ഫലം തെളിഞ്ഞപ്പോള്‍ പ്രിയപ്പെട്ട സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ കൂട്ടുകാര്‍ ആഹ്ലാദാരവം മുഴക്കി.തുടര്‍ന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ലീഡര്‍ അമേയ കൂട്ടുകാര്‍ക്ക് നന്ദി പറഞ്ഞു.മറ്റു സ്ഥാനാര്‍ഥികളായ നിവേദും,ആര്‍ദ്രയും അമേയയെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു...അമേയയുടെ നേത്യ് ത്വത്തില്‍ രൂപീകരിക്കുന്ന പുതിയ മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് നിവേദും ആര്‍ദ്രയുമായിരിക്കുമെന്ന പ്രഖ്യാപനം ജനാധിപത്യത്തിന്റെ പുത്തന്‍ മാത്യ് കയായിരിക്കും..ജൂണ്‍ 30നു മുമ്പ് പുതിയ മന്തിസഭ അധികാരമേല്‍ക്കും..
Sunday, 19 June 2016
വായനാമരത്തിലെ പുസ്തകങ്ങള്‍....
വേദിയില്‍ സജ്ജമാക്കിയ വായനാമരത്തിലെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട്, വായിച്ചു വളര്‍ന്ന കുട്ടിയുടെ കഥയുമായി വിനോദ് മാഷ് മുന്നിലെത്തിയപ്പോള്‍ കുഞ്ഞുങ്ങള്‍ കാതു കൂര്‍പ്പിച്ചു.കഥ കേള്‍ക്കാനായി....ഒന്നിനു പിറകെ ഒന്നായി നിരവധി കഥകള്‍ പറഞ്ഞുകൊണ്ട് മാഷ് നടത്തിയ പുസ്തകപരിചയം അക്ഷരാര്‍ഥത്തില്‍ കൊച്ചുകുട്ടികളെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നവതന്നെയായിരുന്നു.ഒപ്പം, വായിച്ചതോ കേട്ടതോ ആയ കഥ പറയാന്‍ കുഞ്ഞുങ്ങള്‍ക്ക് അവസരം നല്‍കിയപ്പോള്‍ ഓടിയെത്തിയത് ഒന്നാം ക്ലാസ്സിലെ കൊച്ചുമുടുക്കന്‍ അഭിനന്ദ്! കഴിഞ്ഞദിവസം ക്ലാസ്സില്‍ വെച്ച് ടീച്ചര്‍ പറഞ്ഞുകൊടുത്ത കഥ തെല്ലും ചോര്‍ച്ചയില്ലാതെ തന്റേതായ ശൈലിയില്‍ അഭിനന്ദ് പറഞ്ഞപ്പോള്‍ മുതിര്‍ന്നക്ലാസ്സിലെ ചേട്ടന്മാരും ചേച്ചിമാരും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.കയ്യൂര്‍ ഗവ:എല്‍.പി .സ്കൂളില്‍ വായനാദിനത്തില്‍ നടത്തിയ പരിപാടിയില്‍ ഞായറാഴ്ചയായിട്ടും മുഴുവന്‍ കുട്ടികളും പങ്കെടുത്തു.യുറീക്കാദ്വൈവാരികയിലൂടെ കുട്ടികള്‍ക്ക് പരിചിതനായ ബാലസാഹിത്യകാരനും കാഞ്ഞിരപ്പൊയില്‍ ഗവ:യു.പി.സ്കൂളിലെ അധ്യാപകനുമായ പി.വി.വിനോദ്കുമാറാണ് വായനാവാരത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചത്.രണ്ടാം ക്ലാസ്സിലെ അക്ഷത്കുമാറില്‍നിന്നും,സ്കൂള്‍ ലൈബ്രറിയിലേക്ക് പിറന്നാള്‍പുസ്തകം സ്വീകരിച്ചുകൊണ്ടായിരുന്നു ഉല്‍ഘാടനം.തുടര്‍ന്ന് കഥ പറയലും,പറയിക്കലും, ബാലസാഹിത്യരചനകള്‍ വായിപ്പിക്കലും,വായിച്ചു മനസ്സിലാക്കിയ കാര്യങ്ങള്‍ അവതരിപ്പിക്കലും എല്ലാമെല്ലാമായി വായനാവാരത്തിനു മികച്ച തുടക്കം.തൊട്ടുപിന്നാലെ ഈയ്യക്കാട് സുകുമാരന്‍ മാസ്റ്റര്‍ കവിതകളും പാട്ടുകളുമായി എത്തിയപ്പോള്‍ കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യകരമായി മാറി ഞായറാഴ്ചയിലെ ഈ സാഹിത്യ സദ്യ.വളരുന്ന പുസ്തകമരം,മാധ്യമ വിചാരം,ഇന്നത്തെ പുസ്തകം,വായിക്കാന്‍ ഒരു മുറി,വരകള്‍..വര്‍ണ്ണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ വരുന്ന ഒരാഴ്ചക്കാലം വിദ്യാലയത്തില്‍ നടക്കും.പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ നാരായണന്‍ ബങ്കളം,ബാലക്യ് ഷ്ണന്‍,ബേബി ടീച്ചര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.പ്രഥമാധ്യാപകന്‍ കെ.നാരായണന്‍ സ്വാഗതവും,കെ.വി.ഭാസ്കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.



Saturday, 11 June 2016
കുട്ടിയോടൊപ്പം പഠനത്തില്‍ പങ്കാളിയാകുന്ന രക്ഷിതാവ്
Wednesday, 8 June 2016
ഒരുക്കത്തിലൂടെ തുടക്കം...പിന്നെ പ്രവേശനോത്സവം...ഒന്നാംക്ലാസ്സില്‍ 25 കുഞ്ഞുങ്ങള്‍
പുതിയ അധ്യയനവര്‍ഷത്തെ വരവേല്‍ക്കുന്നതിനുള്ള
പരിപാടികള്‍ ആസൂത്രണം ചെയ്തത് മെയ് 2നു വിജയദിനത്തില്‍ സ്കൂളില്‍ ഒത്തുചേര്‍ന്ന കുട്ടികള്‍..ഏപ്രില്‍ 2നു വാര്‍ഷികാഘോഷവേദിയില്‍ വെച്ചുതന്നെ മെയ്2നു മുഴുവന്‍ കുട്ടികളുംസ്കൂളിലെത്തണമെന്ന തീരുമാനം എടുത്തിരുന്നതിനാല്‍ 90% കുട്ടികളും രാവിലെ 10 മണിക്ക് തന്നെ സ്കൂള്‍ ഹാളില്‍ ഒത്തുചേര്‍ന്നു.....എല്ലാവരും വിജയിച്ച വിവരം പ്രധാനാധ്യാപകന്‍ പ്രഖ്യാപിച്ചപ്പോള്‍ കുഞ്ഞിക്കണ്ണുകളില്‍ വിജയത്തിളക്കം!..ജൂണ്‍ 1നു സ്കൂള്‍ തുറക്കുന്നതിനുമുമ്പ് മെയ്23,24,25 തീയ്യതികളില്‍ 3 ദിവസത്തെ ക്യാമ്പ്-‘ഒരുക്കം 2016-17’-സംഘടിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ടാണ് കുഞ്ഞുങ്ങള്‍ പിരിഞ്ഞുപോയത്...തൊട്ടടുത്തദിവസം ചേര്‍ന്ന പി.ടി.എ,മദര്‍ പി.ടി.എ യോഗം പരിപാടിയുടെ വിശദാംശങ്ങള്‍ ആസൂത്രണം ചെയ്തു.നാടന്‍പാട്ട്,പാവനിര്‍മ്മാണം,ശാസ്ത്രപരീക്ഷണങ്ങള്‍,സര്‍ഗാത്മക രചന,കടലാസ് തൊപ്പി നിര്‍മ്മാണം,മധുരക്കണക്ക്,സ്വീറ്റ് ഇംഗ്ലീഷ് തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വിദഗ്ദ്ധരായ റിസോഴ്സ്പേഴ്സണ്‍സ് നേത്യ് ത്വം നല്‍കിയ പരിപാടികളെല്ലാം തന്നെ കുട്ടികള്‍ക്ക് പുതിയ അനുഭവമായി..സമാപനദിവസം നടന്ന ഇംഗ്ലീഷ് ക്ലാസ്സ് കാണാനും അഭിപ്രായങ്ങള്‍ പറയാനും രക്ഷിതാക്കള്‍ക്കും അവസരം ഉണ്ടായിരുന്നു.നാടന്‍ പാട്ട് കലാകാരനും കയ്യൂര്‍-ചീമേനി പഞ്ചായത്ത് മെമ്പറുമായ സുഭാഷ് അറുകരയായിരുന്നു ക്യാമ്പിന്റെ ഉല്‍ഘാടകന്‍.പാവനിര്‍മ്മാണത്തിന് പ്രമോദ് അടുത്തിലയും.ശാസ്ത്രപരീക്ഷണങ്ങള്‍ക്ക് ദിനേശ്കുമാര്‍ തെക്കുമ്പാടും,മധുരക്കണക്കിന് ക്യ് ഷ്ണദാസ് പലേരിയും,സര്‍ഗാത്മകരചനയ്ക്ക് വേണുഗോപാലന്‍ മാഷും,തൊപ്പിനിര്‍മ്മാണത്തിന് മധുമാഷും,ഇംഗ്ലീഷ് ക്ലാസ്സിന് രവീന്ദ്രന്‍ മാഷും,കൂട്ടപ്പാട്ടിന് ഷൈജു ബിരിക്കുളവും നേത്യ് ത്വം നല്‍കി.മൂന്നു ദിവസത്തെ പരിപാടിയില്‍ മുഴുവന്‍ കുട്ടികളും പങ്കാളികളായി....പ്രവേശനോത്സവ പരിപാടികള്‍ക്ക് രൂപം നല്‍കിയാണ് ഒരുക്കം സമാപിച്ചത്...ഇവിടെവെച്ച്,നിര്‍മ്മിക്കാന്‍ പഠിച്ച കടലാസ് തൊപ്പിയും തലയിലണിഞ്ഞാണ് കുട്ടികള്‍ പ്രവേശനോത്സവ ഘോഷയാത്രയില്‍ അണിനിരന്നത്...കുട്ടികള്‍ക്കൊപ്പം ഭൂരിഭാഗം രക്ഷിതാക്കളും ഘോഷയാത്രയില്‍ അണിനിരന്നു...ഒന്നാം ക്ലാസ്സിലേക്ക് പുതുതായി എത്തിയ 25 കുരുന്നുകളെ സ്ലേറ്റും,പെന്‍സിലും,പുസ്തകവും ക്രയോണ്‍സും,കുടയും,ബാഗും എല്ലാം സൌജന്യമായി നല്‍കിക്കൊണ്ട് സ്വീകരിച്ചു.മണ്‍ചെരാതില്‍ അക്ഷരദീപം തെളിയിച്ചുകൊണ്ട് പഞ്ചായത്ത് മെമ്പര്‍ പി.പി.മോഹനന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.തുടര്‍ന്ന് 89 കുട്ടികള്‍ 89 മണ്‍ചെരാതുകളില്‍ ദീപം തെളിയിച്ച് പ്രവേശനോത്സവത്തെ പ്രകാശപൂരിതമാക്കി..നാലാം ക്ലാസ്സിലെ ആര്‍ദ്രയുടെ വക പിറന്നാള്‍ മധുരമായി എല്ലാവര്‍ക്കും മില്‍മ പേഡ നല്‍കി..ഉല്‍ഘാടനച്ചടങ്ങിനു ശേഷം ടീച്ചറും, കുട്ടികളും രക്ഷിതാക്കളും പുതിയ ക്ലാസ്സുകളില്‍ ഒന്നിച്ചിരുന്ന് പുതിയ വര്‍ഷത്തെ പ്രവര്‍ത്തനപരിപാടികള്‍ ചിട്ടപ്പെടുത്തി..ആദ്യത്തെ ക്ലാസ്സ് പി.ടി.എ യോഗമായി ഈ കൂടിയിരിപ്പ് മാറി.ഉച്ചയ്ക്ക് പാല്‍പ്പായസമടക്കമുള്ള സദ്യ....തുടര്‍ന്ന് രക്ഷാകര്‍ത്യ് സംഗമം ഹാളില്‍ നടക്കുമ്പോള്‍ കുട്ടികള്‍ ഹൈടെക് ക്ലാസ്സ്മുറിയിലിരുന്ന് വീഡിയോ കണ്ട് രസിച്ചു..വൈകുന്നേരം 3.30ബ് വരെ പരിപാടികള്‍ നീണ്ടുനിന്നു.ഓരോ ക്ലാസ്സില്‍നിന്നും രക്ഷിതാക്കളുടെ 5 വീതം പ്രതിനിധികളെ ഉള്‍പ്പെടുത്തി ക്ലാസ്സ് സപ്പോര്‍ട്ടിംഗ് ടീം രൂപീകരിക്കാനും, അടുത്തയാഴ്ചതന്നെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും,ക്ലാസ്സ് തിരിച്ച് പഠനപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏകദിനപരിശീലനം സംഘടിപ്പിക്കാനും തീരുമാനിച്ചുകോണ്ടായിരുന്നു രക്ഷാകര്‍ത്യ് സംഗം അവസാനിച്ചത്...കുട്ടിക്കൊപ്പം പഠനത്തില്‍ പങ്കാളിയാകുന്ന രക്ഷിതാവ്....ടീച്ചര്‍ക്ക് സപ്പോര്‍ട്ടുമായി ഒപ്പം കൂടുന്ന രക്ഷിതാവ്.....ടീം വര്‍ക്കിലൂടെ
പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ...
പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ...
Wednesday, 11 May 2016
USS 2016 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
USS 2016 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉപജില്ലാതലത്തിലുള്ള പരീക്ഷാഫലത്തിനു താഴെയുള്ള ലിങ്കുകളില്‍ ക്ലിക്കു ചെയ്യുക
Monday, 4 April 2016
അടുത്തവര്‍ഷത്തേക്കുള്ള ഒന്നാം ക്ലാസ്സ് പ്രവേശനം ഉറപ്പാക്കി മികവുത്സവത്തിന് വേറിട്ട തുടക്കം
അടുത്ത അധ്യയനവര്‍ഷം ഒന്നാം ക്ലാസ്സില്‍ ചേരുന്നതിനുള്ള അപേക്ഷാഫോറവുമായി അച്ഛനമ്മമാര്‍ക്കൊപ്പം21 കുഞ്ഞുങ്ങള്‍ വേദിയിലെത്തിയപ്പോള്‍ കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളിലെ മികവുത്സവത്തിനും വാര്‍ഷികാഘോഷത്തിനും വേറിട്ടരീതിയിലുള്ള തുടക്കം.രക്ഷിതാക്കളില്‍നിന്ന് അപേക്ഷാഫോറം സ്വീകരിച്ചുകൊണ്ട്,കുഞ്ഞുങ്ങളോട് കുശലം പറഞ്ഞ് കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡണ്ടും സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ എം.രാജഗോപാലന്‍ മികവുത്സവവും വാര്‍ഷികാഘോഷവും ഉല്‍ഘാടനം ചെയ്തു.
സ്കൂളിന്റെ സമഗ്രവികസനം മുന്നില്‍ കണ്ട് തയ്യാറാക്കിയ ‘വിഷന്‍ 2022’പടിപടിയായി യാഥാര്‍ഥ്യമാകുമ്പോള്‍ അന്തര്‍ദേശീയ നിലവാരമുള്ള വിദ്യാലയമായി നമ്മുടെ വിദ്യാലയവും മാറുമെന്നും,അതിനാല്‍ മുഴുവന്‍ രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഈ വിദ്യാലയത്തില്‍ത്തന്നെ ചേര്‍ത്തുപഠിപ്പിക്കാന്‍ തയ്യാറാവണമെന്നും,അതുവഴി പൊതുവിദ്യാഭ്യാസ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും ശ്രീ.രാജഗോപാലന്‍ അഭ്യര്‍ഥിച്ചു. ‘കയ്യൂരിലെ കുഞ്ഞുങ്ങള്‍ കയ്യൂര്‍ സ്കൂളില്‍ത്തന്നെ’ എന്ന സന്ദേശവുമായി വിദ്യാലയവികസനസമിതിയുടെയും,അധ്യാപക-രക്ഷാകര്‍ത്യ് സമിതിയുടെയും നേത്യ് ത്വത്തില്‍ നടത്തിയ എന്‍ റോള്‍മെന്റ് ക്യാമ്പെയിനിന്റെ ഭാഗമായാണ് ഒന്നാം ക്ലാസ്സിലെ അഡ്മിഷന്‍ നേരത്തേതന്നെ നടത്താന്‍ സാധിച്ചത്.മെയ് ആദ്യവാരത്തോടെ കൂടുതല്‍ കുട്ടികള്‍ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം തേടിയെത്തുമെന്ന പ്രതീക്ഷയും സ്കൂള്‍ അധിക്യ് തര്‍ പ്രകടിപ്പിച്ചു.
പഞ്ചായത്ത് മെമ്പര്‍ പി.പി.മോഹനനന്‍ ഉല്‍ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ഉപജില്ലാ-ജില്ലാ മേളകളില്‍ മികവുതെളിയിച്ച കുട്ടികള്‍ക്കുള്ള ഉപഹാരവിതരണം കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍ പേഴ്സണ്‍ രജനി.കെ.പി നിര്‍വഹിച്ചു. ‘വിദ്യാലയവികസനത്തിന് വിഷന്‍2022‘ ഡോക്യുമെന്റിന്റെ പ്രകാശനം മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.ബാലക്യ് ഷ്ണന്‍ നിര്‍വഹിച്ചു.പ്രധാനാധ്യാപകന്‍ കെ. നാരായണന്‍ വിദ്യാലയപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മുന്‍ പഞ്ചായത്ത് മെമ്പര്‍ ടി.ദാമോദരന്‍,മദര്‍ പി.ടി.എ പ്രസിഡണ്ട് ചിത്രലേഖ.കെ,പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡണ്ട് കെ.രവീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി.ഭാസ്കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളിലെ കുട്ടികള്‍ രൂപപ്പെടുത്തിയ ഇംഗ്ലീഷ് സ്കിറ്റ്,കൊറിയോഗ്രാഫ്,സംഘഗാനം,മോണോആക്റ്റ് തുടങ്ങിയ ഇനങ്ങള്‍ മികവിന്റെ നേര്‍ക്കാഴ്ചകളായി വേദിയില്‍ എത്തിയപ്പോള്‍ കുഞ്ഞുങ്ങളുടെ പ്രകടനത്തില്‍ രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും പൂര്‍ണ്ണ സംത്യ് പ്തി.ആണ്‍,പെണ്‍ വ്യത്യാസമില്ലാതെ സ്കൂളിലെ മുഴുവന്‍ കുട്ടികളും അണി നിരന്ന ‘ന്യ് ത്തനിശ‘ കാണികള്‍ക്ക് ഹരം പകര്‍ന്നു.മയ്യിച്ച സ്വദേശിയായ ജയശ്രിയായിരുന്നു കുട്ടികളെ ന്യ് ത്തം പരിശീലിപ്പിച്ചത്. കയ്യൂര്‍,പലോത്ത്,അടുവേനി അങ്കണവാടികളിലെ കുഞ്ഞുങ്ങളുടെ കലാപരിപാടികളും വാര്‍ഷികാഘോഷത്തിനു കൊഴുപ്പേകി.

സ്കൂളിന്റെ സമഗ്രവികസനം മുന്നില്‍ കണ്ട് തയ്യാറാക്കിയ ‘വിഷന്‍ 2022’പടിപടിയായി യാഥാര്‍ഥ്യമാകുമ്പോള്‍ അന്തര്‍ദേശീയ നിലവാരമുള്ള വിദ്യാലയമായി നമ്മുടെ വിദ്യാലയവും മാറുമെന്നും,അതിനാല്‍ മുഴുവന്‍ രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഈ വിദ്യാലയത്തില്‍ത്തന്നെ ചേര്‍ത്തുപഠിപ്പിക്കാന്‍ തയ്യാറാവണമെന്നും,അതുവഴി പൊതുവിദ്യാഭ്യാസ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്നും ശ്രീ.രാജഗോപാലന്‍ അഭ്യര്‍ഥിച്ചു. ‘കയ്യൂരിലെ കുഞ്ഞുങ്ങള്‍ കയ്യൂര്‍ സ്കൂളില്‍ത്തന്നെ’ എന്ന സന്ദേശവുമായി വിദ്യാലയവികസനസമിതിയുടെയും,അധ്യാപക-രക്ഷാകര്‍ത്യ് സമിതിയുടെയും നേത്യ് ത്വത്തില്‍ നടത്തിയ എന്‍ റോള്‍മെന്റ് ക്യാമ്പെയിനിന്റെ ഭാഗമായാണ് ഒന്നാം ക്ലാസ്സിലെ അഡ്മിഷന്‍ നേരത്തേതന്നെ നടത്താന്‍ സാധിച്ചത്.മെയ് ആദ്യവാരത്തോടെ കൂടുതല്‍ കുട്ടികള്‍ ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം തേടിയെത്തുമെന്ന പ്രതീക്ഷയും സ്കൂള്‍ അധിക്യ് തര്‍ പ്രകടിപ്പിച്ചു.














Subscribe to:
Posts (Atom)